വാഷിങ്ടൺ: ലോകകപ്പ് ഫുട്ബോളിൽ അസാധാരണമായ ഇടപെടലിലൂടെ യുഎസ് താരത്തിന് കളിക്കാൻ അവസരമൊരുക്കി ഫിഫ. റെഡ് കാർഡ് ലഭിച്ച് പുറത്തായ യുഎസ് സ്ട്രൈക്കർ ഫ്ലോറിയൻ ബലോഗണിന്റെ വിലക്ക് ഫിഫ മരവിപ്പിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിട്ട് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് തീരുമാനം.
ബോസ്നിയയ്ക്കെതിരായ നോക്കൗട്ട് മത്സരത്തിൽ ഫൗളിനെത്തുടർന്ന് ചുവപ്പുകാർഡ് ലഭിച്ച ബലോഗൺ ഒരു മത്സരത്തിൽ സസ്പെൻഷനിലായിരുന്നു. എന്നാൽ, ട്രംപ് മൂന്നുതവണ ഇൻഫന്റിനോയെ വിളിക്കുകയും സമ്മർദം ചെലുത്തുകയും ചെയ്തതോടെ, ഈ വിലക്ക് ഒരു വർഷത്തേക്ക് നീട്ടിവയ്ക്കാൻ ഫിഫ തീരുമാനിക്കുകയായിരുന്നു.
പ്രീക്വാർട്ടറിൽ യുഎസിന്റെ എതിരാളികളായ ബൽജിയം ഈ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ഫിഫയുടെ നടപടി അദ്ഭുതപ്പെടുത്തുന്നതാണെന്നും ഇതിനെതിരെ അപ്പീൽ നൽകുമെന്നും ബൽജിയം ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. ഒരു കളിക്കാരന് വേണ്ടി മാത്രം ഫിഫ നിയമങ്ങളിൽ ഇളവ് വരുത്തിയത് കായികലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.
ഫിഫ ഡിസിപ്ലിനറി കോഡിലെ 27-ാം ആർട്ടിക്കിൾ ഉപയോഗിച്ചാണ് നടപടി റദ്ദാക്കിയത്. ‘‘അച്ചടക്ക നടപടി പൂർണമായോ ഭാഗികമായോ റദ്ദാക്കാൻ ഫിഫയ്ക്ക് അധികാരമുണ്ട്’’ എന്ന് പറയുന്ന ചട്ടം ഉപയോഗിച്ചാണ് ഈ വിവാദ തീരുമാനമെടുത്തത്. കഴിഞ്ഞ വർഷം ട്രംപിന് ഫിഫയുടെ ‘സമാധാന പുരസ്കാരം’ ലഭിച്ചിരുന്നു എന്നത് ഇതിനോട് ചേർത്ത് വായിക്കപ്പെടുന്നു.
Belgium set to appeal as FIFA reverses Balogun’s World Cup suspension after Trump reportedly intervenes
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






