Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home FIFA'26

ചരിത്രമെഴുതി റൊണാൾഡോ, ; ക്രോയേഷ്യയെ വീഴ്ത്തി പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ, ഇഞ്ചുറി ടൈമിൽ രക്ഷകനായി റാമോസ്!

Canada Varthakal by Canada Varthakal
July 2, 2026
in FIFA'26
Reading Time: 1 min read
ചരിത്രമെഴുതി റൊണാൾഡോ, ; ക്രോയേഷ്യയെ വീഴ്ത്തി പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ, ഇഞ്ചുറി ടൈമിൽ രക്ഷകനായി റാമോസ്!

ലോകകപ്പിലെ തീപാറുന്ന പോരാട്ടത്തിൽ ക്രൊയേഷ്യയെ 2-1 ന് തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടി. ടൊറാൻറോയിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. എന്നാൽ രണ്ടാം പകുതിയുടെ 53-ാം മിനിറ്റിൽ ഇവാൻ പെരിസിച്ചിലൂടെ ക്രൊയേഷ്യയാണ് ആദ്യം ലീഡെടുത്തത്. ബോക്സിലേക്ക് വന്ന പന്ത് മനോഹരമായ ഹെഡറിലൂടെ പെരിസിച്ച് പോർച്ചുഗൽ വലയിലെത്തിക്കുകയായിരുന്നു. തുടർന്ന് ആക്രമണം കടുപ്പിച്ച പോർച്ചുഗലിന് അനുകൂലമായി 68-ാം മിനിറ്റിൽ റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒട്ടും പിഴച്ചില്ല, ലിവാകോവിച്ചിനെ കീഴടക്കി താരം പോർച്ചുഗലിനെ ഒപ്പമെത്തിച്ചു (1-1).

ഈ ഗോളോടെ കരിയറിലെ 146-ാം അന്താരാഷ്ട്ര ഗോൾ കുറിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ, ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിലെ തന്റെ ആദ്യ ഗോളും സ്വന്തമാക്കി. കൂടാതെ, ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ (26) കളിച്ച താരങ്ങളിൽ ജർമ്മനിയുടെ ഇതിഹാസം ലൂതർ മത്തേവൂസിനെ മറികടന്ന് റൊണാൾഡോ ചരിത്രത്തിൽ രണ്ടാം സ്ഥാനത്തെത്തി. എന്നാൽ ഗോൾ നേടിയതിന് തൊട്ടുപിന്നാലെ കോച്ച് റോബർട്ടോ മാർട്ടിനെസ് റൊണാൾഡോയെ പിൻവലിച്ചത് നാടകീയ രംഗങ്ങൾക്ക് കാരണമായി. കോച്ചിന്റെ തീരുമാനത്തിലുള്ള അതൃപ്തി പരസ്യമാക്കിയാണ് റൊണാൾഡോ കളം വിട്ടത്.

ADVERTISEMENT

മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് ഉറപ്പിച്ചിരിക്കെയാണ് ഇഞ്ചുറി ടൈമിൽ കളി മാറിയത്. 62-ാം മിനിറ്റിൽ ജോവാവോ ക്യാൻസലോയ്ക്ക് പകരക്കാരനായി ഇറങ്ങിയ ഗോൺസാലോ റാമോസ്, ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ (90+4′) ക്രോയേഷ്യൻ പ്രതിരോധത്തെ കാഴ്ചക്കാരാക്കി പോർച്ചുഗലിന്റെ വിജയഗോൾ നേടി. 10 മിനിറ്റ് പ്രഖ്യാപിച്ച ഇഞ്ചുറി ടൈം നാടകീയമായി 18 മിനിറ്റ് വരെ നീണ്ടു. കളിയുടെ അവസാന സെക്കൻഡിൽ ക്രൊയേഷ്യ വീണ്ടും ഗോൾ നേടി സമനില പിടിച്ചെങ്കിലും, വാർ (VAR) പരിശോധനയിൽ അത് ഓഫ് സൈഡാണെന്ന് കണ്ടെത്തിയതോടെ പോർച്ചുഗൽ വിജയം ഉറപ്പിച്ചു.

തുടക്കം മുതൽ ബ്രൂണോ ഫെർണാണ്ടസിലൂടെയും ക്യാൻസലോയിലൂടെയും മികച്ച അവസരങ്ങൾ ലഭിച്ചിട്ടും ക്രോയേഷ്യൻ കീപ്പർ ഡൊമിനിക് ലിവാകോവിച്ചിന്റെ തകർപ്പൻ സേവുകളാണ് പോർച്ചുഗലിന് ആദ്യ പകുതിയിൽ വിനയായത്. ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ മത്സരത്തിനൊടുവിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമുള്ള തകർപ്പൻ തിരിച്ചുവരവോടെയാണ് റൊണാൾഡോയും സംഘവും പ്രീ-ക്വാർട്ടർ ടിക്കറ്റുറപ്പിച്ചത്.

Portugal defeats Croatia in the pre-quarterfinals; Ronaldo makes history, Ramos saves in injury time!

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ലോകകപ്പ് വിജയത്തിൽ ആറാടി സ്‌പെയിൻ; ചുവപ്പും മഞ്ഞയും അണിഞ്ഞ് മഡ്രിഡ് നഗരം
FIFA'26

ലോകകപ്പ് വിജയത്തിൽ ആറാടി സ്‌പെയിൻ; ചുവപ്പും മഞ്ഞയും അണിഞ്ഞ് മഡ്രിഡ് നഗരം

by Canada Varthakal
July 21, 2026
ഇനിയേസ്റ്റയ്ക്ക് ശേഷം ഫെറാൻ ടോറസ്! സ്‌പെയിനിന്റെ വിജയഗോളുകൾക്ക് പിന്നിൽ വീണ്ടും ‘ബാഴ്‌സലോണ ടച്ച്’
FIFA'26

ഇനിയേസ്റ്റയ്ക്ക് ശേഷം ഫെറാൻ ടോറസ്! സ്‌പെയിനിന്റെ വിജയഗോളുകൾക്ക് പിന്നിൽ വീണ്ടും ‘ബാഴ്‌സലോണ ടച്ച്’

by Canada Varthakal
July 20, 2026
ഫൈനലിന് പിന്നാലെ അടിപൊട്ടി: ഗാവിയെ തള്ളി വീഴ്ത്തി പരേഡസ്, ഗ്രൗണ്ടിൽ നാടകീയ രംഗങ്ങൾ!
FIFA'26

ഫൈനലിന് പിന്നാലെ അടിപൊട്ടി: ഗാവിയെ തള്ളി വീഴ്ത്തി പരേഡസ്, ഗ്രൗണ്ടിൽ നാടകീയ രംഗങ്ങൾ!

by Canada Varthakal
July 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.