ലൊസാഞ്ചലസ്: ഫിഫ ലോകകപ്പ് 2026-ൽ ഓസ്ട്രിയയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തകർത്ത് സ്പെയിൻ പ്രീക്വാർട്ടറിലേക്ക് മുന്നേറി. ലൊസാഞ്ചലസിൽ നടന്ന മത്സരത്തിൽ മികേൽ ഒയർസബാലിന്റെ ഇരട്ട ഗോളുകളും പെഡ്രോ പൊറോയുടെ ഗോളുമാണ് സ്പെയിന് അനായാസ വിജയം സമ്മാനിച്ചത്.

മത്സരത്തിലുടനീളം സ്പെയിൻ സമ്പൂർണ ആധിപത്യമാണ് പുലർത്തിയത്. ഇരുപത്തിരണ്ട് തവണയാണ് സ്പാനിഷ് താരങ്ങൾ ഓസ്ട്രിയൻ ഗോൾമുഖത്തേക്ക് പന്തെത്തിച്ചത്. ഇതിൽ പത്തെണ്ണം ഓൺ ടാർഗറ്റ് ഷോട്ടുകളായിരുന്നു. എന്നാൽ, സ്പെയിനിന്റെ കരുത്തുറ്റ പ്രതിരോധത്തിന് മുന്നിൽ ഓസ്ട്രിയക്ക് ഒരു ഷോട്ട് പോലും ഗോളിലേക്ക് തൊടുക്കാൻ സാധിച്ചില്ല.
മത്സരത്തിന്റെ 36-ാം മിനിറ്റിൽ മാർക് കുകുറെലയുടെ ക്രോസിൽ നിന്നാണ് ഒയർസബാൽ സ്പെയിനിനായി ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയുടെ 66-ാം മിനിറ്റിൽ അലക്സ് ബെന നൽകിയ ക്രോസിൽ നിന്ന് പെഡ്രോ പൊറോ ഹെഡ്ഡറിലൂടെ ലീഡ് ഉയർത്തി. തുടർന്ന് 86-ാം മിനിറ്റിൽ വീണ്ടും മാർക് കുകുറെലയുടെ പാസിൽ നിന്ന് ഒയർസബാൽ തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും കണ്ടെത്തിയതോടെ സ്പെയിൻ വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ പ്രീക്വാർട്ടറിലെത്തിയ സ്പെയിൻ, പോർച്ചുഗൽ–ക്രൊയേഷ്യ മത്സരത്തിൽ വിജയിക്കുന്ന ടീമിനെ നേരിടും.
Spain vs Austria Match
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





