സിഡ്നി: ഓസ്ട്രേലിയയിൽ ജൂലൈ 1 മുതൽ രാജ്യത്തെ ഇന്ത്യൻ പാസ്‌പോർട്ട്, വീസ, ഒസിഐ തുടങ്ങിയ കോൺസുലർ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. വിഎഫ്എസ് ഗ്ലോബൽ കേന്ദ്രങ്ങൾ വഴിയുള്ള അപേക്ഷാ നടപടികളാണ് നിലവിൽ തടസ്സപ്പെട്ടിരിക്കുന്നത്. സിഡ്നി, മെൽബൺ, ബ്രിസ്ബേൻ, പെർത്ത്, കാൻബറ, അഡ്‌ലെയ്ഡ് തുടങ്ങിയ പ്രധാന നഗരങ്ങളിലുള്ളവരാണ് ഈ തീരുമാനത്തെത്തുടർന്ന് ബുദ്ധിമുട്ടിലായിരിക്കുന്നത്.
ഇന്ത്യയിലേക്ക് യാത്ര പ്ലാൻ ചെയ്തവർ, പാസ്‌പോർട്ട് പുതുക്കാൻ കാത്തിരിക്കുന്നവർ, മറ്റ് അടിയന്തര രേഖകൾ ആവശ്യമായവർ എന്നിവർ വലിയ പ്രതിസന്ധിയിലാണ്. ഈ തീരുമാനത്തിന് പിന്നിലെ കൃത്യമായ കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഭരണപരമായ മാറ്റങ്ങളും പുതിയ സേവന ക്രമീകരണങ്ങളുമാകാം ഇതിന് കാരണമെന്ന് കരുതപ്പെടുന്നു.
ജീവൻരക്ഷാ ആവശ്യങ്ങൾ, മരണം, ഗുരുതരമായ രോഗാവസ്ഥ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ സഹായം ആവശ്യമുള്ളവർ ഹൈക്കമ്മീഷന്റെയും അതത് കോൺസുലേറ്റുകളുടെയും നിർദേശങ്ങൾ പാലിക്കാൻ ശ്രദ്ധിക്കുക. ഇത്തരം പ്രത്യേക സാഹചര്യങ്ങളിൽ എന്തെങ്കിലും ക്രമീകരണങ്ങൾ ഉണ്ടോ എന്ന് അറിയാൻ ബന്ധപ്പെട്ട ഓഫീസുകളുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്. സേവനങ്ങൾ എന്ന് പുനരാരംഭിക്കും എന്നതിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ ഇന്ത്യൻ നയതന്ത്ര മിഷനുകളുടെ വെബ്‌സൈറ്റുകൾ പതിവായി പരിശോധിക്കുക.
Indian passport, visa, and OCI services in Australia have been temporarily suspended
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






