ഹൂസ്റ്റൺ: ഹൂസ്റ്റണിൽ നടന്ന ആവേശകരമായ ലോകകപ്പ് പോരാട്ടത്തിൽ ജപ്പാനെതിരെ തകർപ്പൻ തിരിച്ചുവരവുമായി ബ്രസീൽ. ഒപ്പത്തിനൊപ്പം നിന്ന പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കാനറികൾ വിജയം സ്വന്തമാക്കിയത്.
ആദ്യ പകുതിയുടെ ഇരുപത്തിയൊൻപതാം മിനിറ്റിൽ കൈഷു സാനോയിലൂടെ ജപ്പാനാണ് ആദ്യം ലീഡ് നേടിയത്. ബ്രസീലിന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്തായിരുന്നു സാനോയുടെ ഗോൾ. എന്നാൽ രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച ബ്രസീൽ അൻപത്തിയാറാം മിനിറ്റിൽ കാസെമിറോയിലൂടെ സമനില പിടിച്ചു. മത്സരം സമനിലയിൽ അവസാനിക്കുമെന്ന് കരുതിയ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ ഗബ്രിയേൽ മാർട്ടിനെല്ലിയിലൂടെ ബ്രസീൽ വിജയഗോൾ കണ്ടെത്തി. ഈ വിജയത്തോടെ ബ്രസീൽ പ്രീക്വാർട്ടറിലേക്ക് യോഗ്യത ഉറപ്പിച്ചു.
മുൻപ് ഇരുടീമുകളും നേർക്കുനേർ വന്ന ഏക ലോകകപ്പ് പോരാട്ടത്തിൽ (2006) ജപ്പാനെ ബ്രസീൽ (1–4) തകർത്തിരുന്നു. ജർമനിയിലെ വെസ്റ്റ്ഫാലൻസ്റ്റേഡിയനിൽ നടന്ന പോരാട്ടത്തിൽ കെയ്ജി തമദയുടെ (33′) ഗോളിൽ ജപ്പാൻ ആദ്യം ലീഡ് പിടിച്ചെങ്കിലും റൊണാൾഡോയുടെ ഡബിളും (45+1′, 81′), ജുനിഞ്ഞോ (53′), ഗിൽബർട്ടോ മെലോ (59′) ജപ്പാനെ നിലംപരിശാക്കുകയായിരുന്നു.
FIFA World Cup Football 2026 Brazil vs Japan match
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






