തിരുവനന്തപുരം: ആറ്റുകാലിൽ 27 കാരിയായ ആരതി വാടകവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുലിനെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റിലേക്ക് നയിച്ച കൃത്യമായ തെളിവുകൾ പോലീസിന് ലഭിച്ചത്.
ഭർത്താവിന്റെ നിരന്തരമായ ശാരീരിക-മാനസിക പീഡനം മൂലമാണ് ആരതി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിക്കുന്നു. ഇൻക്വസ്റ്റ് നടപടികളിൽ ആരതിയുടെ ശരീരത്തിൽ 13 മുറിവുകളും മർദ്ദനമേറ്റതിന്റെ വ്യക്തമായ അടയാളങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഭർത്താവ് ശാരീരികമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ ആരതി മുൻപ് സ്വന്തം അമ്മയ്ക്ക് അയച്ചുനൽകിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.
ഒന്നരവർഷം മുൻപായിരുന്നു ആരതിയുടെയും അതുലിന്റെയും വിവാഹം. വിവാഹസമയത്ത് നൽകിയ 50 പവൻ സ്വർണം അതുൽ പലതവണയായി പണയം വെയ്ക്കുകയും, ഒടുവിൽ 8 ലക്ഷം രൂപയ്ക്ക് വിറ്റ് കാർ വാങ്ങുകയും ചെയ്തിരുന്നു. ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ വർക്കലയിലെ വാടകവീട്ടിൽ വെച്ച് നിരന്തരം വഴക്കുകൾ പതിവായിരുന്നുവെന്നും, വീണ്ടും പണം ആവശ്യപ്പെട്ട് അതുൽ ആരതിയെ ക്രൂരമായി ഉപദ്രവിച്ചിരുന്നതായും കുടുംബവും പ്രദേശവാസികളും സാക്ഷ്യപ്പെടുത്തി.
Death of Aarti, a native of Attukal: 13 injuries on the woman’s body, husband Atul arrested
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





