ഫിലഡൽഫിയ: ഫിലഡൽഫിയയിൽ നടക്കുന്ന ഫിഫ ലോകകപ്പ് പോരാട്ടത്തിൽ ഫ്രാൻസ് – ഇറാഖ് മത്സരം പ്രതികൂല കാലാവസ്ഥയെത്തുടർന്ന് താൽക്കാലികമായി നിർത്തിവച്ചു. പെൻസിൽവേനിയയിലെ സ്റ്റേഡിയത്തിന് സമീപം ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന് സുരക്ഷാ മുൻകരുതലായാണ് മത്സരം നിർത്തിവെക്കാൻ അധികൃതർ തീരുമാനിച്ചത്. സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനുകളിൽ അപകടസാധ്യത സംബന്ധിച്ച സന്ദേശം തെളിഞ്ഞതോടെ കാണികളോട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകി.
മത്സരത്തിന്റെ ആദ്യ പകുതി അവസാനിച്ചപ്പോൾ കിലിയൻ എംബപെയുടെ തകർപ്പൻ ഗോളിലൂടെ ഫ്രാൻസ് എതിരില്ലാത്ത ഒരു ഗോളിന് മുന്നിലാണ്. പതിനാലാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്നും എംബപെ തൊടുത്ത കിടിലൻ ഷോട്ട് ഇറാഖ് ഗോൾകീപ്പറെ കാഴ്ചക്കാരനാക്കി വല കുലുക്കുകയായിരുന്നു. ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തിൽ 15 ഗോളുകൾ തികയ്ക്കുന്ന താരമായി എംബപെ മാറി.
ഇതോടെ ബ്രസീലിയൻ ഇതിഹാസം റൊണാൾഡോയുടെ റെക്കോർഡിനൊപ്പമെത്താനും ഫ്രഞ്ച് നായകന് സാധിച്ചു. നിലവിൽ 18 ഗോളുകളുമായി മെസ്സിയാണ് ലോകകപ്പിലെ ടോപ് സ്കോറർ. എംബപെയുടെ ഗോളിന് ശേഷം ഇറാഖ് മികച്ച പ്രതിരോധം കാഴ്ചവെച്ച് ഫ്രാൻസിന്റെ നീക്കങ്ങളെ തടഞ്ഞെങ്കിലും, ശക്തമായ മഴയും ഇടിമിന്നലും കളിക്ക് തടസ്സമാകുകയായിരുന്നു.
France vs Iraq LIVE Score and FIFA World Cup 2026 match updates
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla






