Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home montreal

മരങ്ങൾക്കും ഇനി നിയമപരമായ അവകാശം; ചരിത്ര നീക്കവുമായി ക്യുബെക്കിലെ ടെറാസ്-വോഡ്രൂയിൾ മുനിസിപ്പാലിറ്റി

Canada Varthakal by Canada Varthakal
June 22, 2026
in montreal
Reading Time: 1 min read
Trees now have legal rights; Quebec's Terras-Vaudreuil municipality makes historic move

മോൺട്രിയൽ: ക്യുബെക്ക് പ്രവിശ്യയിലുള്ള ടെറാസ്-വോഡ്രൂയിൾ എന്ന ചെറിയ പട്ടണം മരങ്ങളെ സ്വന്തമായി അവകാശങ്ങളുള്ള ജീവജാലങ്ങളായി ഔദ്യോഗികമായി അംഗീകരിച്ചു. ജൂൺ 9-ന് ചേർന്ന നഗരസഭാ യോഗത്തിലാണ് മരങ്ങൾക്ക് ജീവിക്കാനും, വളരാനും, സംരക്ഷിക്കപ്പെടാനുമുള്ള അവകാശമുണ്ടെന്ന പ്രമേയം ഏകകണ്ഠമായി പാസാക്കിയത്. അന്താരാഷ്ട്ര സംഘടനയായ ഇന്റർനാഷണൽ ഒബ്സർവേറ്ററി ഓഫ് നേച്ചർ റൈറ്റ്സിന്റെ ‘മരങ്ങളുടെ അവകാശങ്ങൾക്കായുള്ള കരാറിൽ’ ഒപ്പുവെക്കുന്ന കാനഡയിലെ ആദ്യ മുനിസിപ്പാലിറ്റിയാണ് ഏകദേശം രണ്ടായിരത്തോളം ആളുകൾ താമസിക്കുന്ന ഈ പ്രദേശം. ക്യുബെക്ക് ചലച്ചിത്രസംവിധായകൻ ആൻഡ്രേ ഡെറോഷേഴ്സ് നിർമ്മിച്ച “Des arbres et des arts” എന്ന ഡോക്യുമെന്ററിയാണ് ഈ ചരിത്രപരമായ തീരുമാനത്തിന് തങ്ങൾക്ക് പ്രചോദനമായതെന്ന് മേയർ മിഷേൽ ബൂർദോ അറിയിച്ചു.

WhatsApp Image 2026 06 07 at 9.50.22 PM 3

മരങ്ങൾ ഭൂമിയിലെ ജീവന്റെ നിലനിൽപ്പിന് അത്യാവശ്യമാണെന്നും മനുഷ്യർ അവയോട് ഐക്യദാർഢ്യത്തോടെ പെരുമാറണമെന്നുമാണ് പുതിയ പ്രഖ്യാപനത്തിന്റെ പ്രധാന തത്വം. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിലെ നിയമങ്ങളും ചട്ടങ്ങളും പുതുക്കുമെന്നും മേയർ വ്യക്തമാക്കി. അനിവാര്യമായ സാഹചര്യങ്ങളിൽ മരങ്ങൾ മുറിക്കേണ്ടി വന്നാൽ പകരം പുതിയവ നട്ടുപിടിപ്പിക്കും. കൂടാതെ, നഗരത്തിലെ പച്ചപ്പ്‌ വർദ്ധിപ്പിക്കുന്നതിനായി താമസക്കാർക്ക് സൗജന്യമായി തൈകൾ നൽകുന്ന പദ്ധതിയും നഗരസഭയുടെ പരിഗണനയിലുണ്ട്. സമീപകാലത്തായി മൂന്ന് തവണ പ്രളയബാധ നേരിട്ട ഈ പട്ടണത്തിൽ, കാലാവസ്ഥാ വ്യതിയാനത്തിനെതിരെ മരങ്ങളെ പ്രധാന പങ്കാളിയായാണ് നഗരസഭാ കാണുന്നത്.

ADVERTISEMENT

ന്യൂസിലൻഡ്, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിൽ നദികൾക്കും പ്രകൃതി വിഭവങ്ങൾക്കും നിയമപരമായ വ്യക്തിത്വം നൽകുന്ന ആഗോള പ്രവണതയുടെ ഭാഗമായാണ് ഈ പുതിയ തീരുമാനവും വിലയിരുത്തപ്പെടുന്നത്. 2021-ൽ കാനഡയിലെ മാഗ്പി നദിക്ക് ഇത്തരത്തിൽ നിയമപരമായ അവകാശങ്ങൾ നൽകിയിരുന്നു. ജീവനില്ലാത്ത കമ്പനികൾക്കും സ്ഥാപനങ്ങൾക്കും നിയമപരമായ അവകാശങ്ങളും വ്യക്തിത്വവും ലഭിക്കുന്ന ഇന്നത്തെ സമൂഹത്തിൽ, ഭൂമിക്ക് തണലും വായുവും നൽകുന്ന ജീവനുള്ള മരങ്ങൾക്ക് ഇത്തരം അവകാശങ്ങൾ നൽകുന്നത് തികച്ചും സ്വാഭാവികമായ കാര്യമാണെന്ന് പരിസ്ഥിതി നിയമസംഘടനയായ ഇക്കോജസ്റ്റിസിലെ അഭിഭാഷക കരീൻ പെലോഫി ചൂണ്ടിക്കാട്ടി.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Trees now have legal rights; Quebec's Terras-Vaudreuil municipality makes historic move

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Quebec-Labrador border dispute becomes a political weapon; century-old ruling sparks fresh controversy.
montreal

രാഷ്ട്രീയ ആയുധമാക്കി ക്യുബെക്–ലാബ്രഡോർ അതിർത്തി തർക്കം; 100 വർഷം പഴക്കമുള്ള വിധി വീണ്ടും വിവാദത്തിൽ

by Canada Varthakal
August 2, 2026
Truck carrying dangerous goods reverses on Highway 20 in Montreal area as cars veer to avoid it
montreal

ഹൈവേയിൽ അപകടകരമായ റിവേഴ്സ്: ക്യുബെക്കിൽ ട്രക്ക് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് ഗതാഗത വകുപ്പ്

by Canada Varthakal
July 28, 2026
Paramedics reach a tentative agreement with the Quebec government
montreal

പാരമെഡിക് സമരം ഒത്തുതീർപ്പിലേക്ക്; ക്യുബെക് സർക്കാരുമായി ജീവനക്കാർ പ്രാഥമിക കരാറിലെത്തി

by Canada Varthakal
July 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.