ബ്രസൽസ്: യൂറോപ്പിലേക്ക് അനധികൃതമായി എത്തുന്ന കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിന് മുൻപ് പാർപ്പിക്കാനായി യൂറോപ്പിന് പുറത്ത് പ്രത്യേക ക്യാമ്പുകൾ സ്ഥാപിക്കാനുള്ള യൂറോപ്യൻ യൂണിയന്റെ നിർദ്ദേശത്തിനെതിരെ ഫ്രാൻസും സ്പെയിനും രംഗത്തെത്തി. അഭയം നിഷേധിക്കപ്പെടുന്നവരെ യൂറോപ്പിന് പുറത്തുള്ള രാജ്യങ്ങളിലേക്ക് നാടുകടത്തി പാർപ്പിക്കുന്നത് യൂറോപ്പിന്റെ അടിസ്ഥാന മൂല്യങ്ങൾക്ക് ചേർന്നതല്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസും പരസ്യമായി പ്രഖ്യാപിച്ചു.

ബ്രസൽസിൽ നടന്ന ഉച്ചകോടിയിൽ ഇറ്റലിയും ഡെന്മാർക്കും അടക്കമുള്ള 19 രാജ്യങ്ങൾ കുടിയേറ്റക്കാരെ മൂന്നാം രാജ്യങ്ങളിലേക്ക് മാറ്റാനുള്ള കരാറിനെ പിന്തുണച്ചതോടെയാണ് യൂറോപ്യൻ രാജ്യങ്ങൾക്കിടയിലെ ഭിന്നത രൂക്ഷമായത്. ആഫ്രിക്കൻ രാജ്യങ്ങളിലോ മറ്റ് പുറത്തുള്ള ഇടങ്ങളിലോ സാമ്പത്തിക സഹായം നൽകി ക്യാമ്പുകൾ സ്ഥാപിക്കാനാണ് ഈ രാജ്യങ്ങളുടെ പദ്ധതി. എന്നാൽ, ഇത്തരം നീക്കങ്ങൾ മാനുഷിക മൂല്യങ്ങൾക്ക് നിരക്കുന്നതല്ലെന്നും ഇത് ‘ഞങ്ങളുടെ യൂറോപ്പല്ല’ എന്നും മാക്രോൺ തുറന്നടിച്ചു. ഫ്രാൻസ് ഇതിനായി പണം നൽകില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
പദ്ധതി സാമ്പത്തികമായി വലിയൊരു ധൂർത്താണെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് കുറ്റപ്പെടുത്തി. കുടിയേറ്റ നിയന്ത്രണത്തിന് സഹായിക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളോട് കാട്ടുന്ന വഞ്ചനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഇറ്റലി അൽബേനിയയിൽ ഇത്തരമൊരു കേന്ദ്രം സ്ഥാപിച്ചെങ്കിലും വലിയ പരാജയമായിരുന്നു. ഈ പശ്ചാത്തലത്തിൽ, പുതിയ കുടിയേറ്റ നയം വരും ദിവസങ്ങളിൽ യൂറോപ്യൻ യൂണിയനിൽ വലിയ രാഷ്ട്രീയ പ്രതിസന്ധികൾക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ.
France and Spain have strongly opposed the European Union’s proposal to establish offshore migrant detention camps outside Europe
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









