ഹൂസ്റ്റൺ: ഫിഫ ലോകകപ്പിലെ നിർണായക പോരാട്ടത്തിൽ സ്വീഡനെ വീഴ്ത്തി ആദ്യ ജയം സ്വന്തമാക്കി നെതർലൻഡ്‌സ്. സ്വീഡനെ 5-1 എന്ന വമ്പൻ സ്കോറിന് പരാജയപ്പെടുത്തിയാണ് നെതർലൻഡ്‌സ് തങ്ങളുടെ കരുത്ത് തെളിയിച്ചത്. ഈ ജയത്തോടെ ഗ്രൂപ്പ് എഫിൽ നാല് പോയിന്റുമായി നെതർലൻഡ്‌സ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. മത്സരത്തിലുടനീളം ഡച്ച് പട ആധിപത്യം പുലർത്തി. ആദ്യ പകുതിയിൽ തന്നെ ബ്രയാൻ ബ്രോബി നേടിയ ഇരട്ട ഗോളുകൾ (6′, 17′) ടീമിന് മികച്ച തുടക്കം നൽകി. സ്വീഡൻ ശക്തമായി തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ഡച്ച് പ്രതിരോധവും ഗോൾ കീപ്പർ ബാർട്ട് വെർബ്രുഗെനും മികച്ച രീതിയിൽ തന്നെ നിലയുറപ്പിച്ചു.

രണ്ടാം പകുതിയിൽ നെതർലൻഡ്‌സ് ആക്രമണം കൂടുതൽ ശക്തമാക്കി. 47-ാം മിനിറ്റിലും 54-ാം മിനിറ്റിലും കോഡി ഗാക്‌പോ ലക്ഷ്യം കണ്ടതോടെ ലീഡ് 4-0 ആയി. സ്വീഡൻ തങ്ങളുടെ ആശ്വാസഗോൾ 59-ാം മിനിറ്റിൽ ആന്റണി എലങ്കയിലൂടെ നേടിയെങ്കിലും, മത്സരത്തിന്റെ അവസാന നിമിഷം (89′) ക്രിസെൻസിയോ സമ്മർവിൽ ഒരു ഗോൾ കൂടി നേടി നെതർലൻഡ്‌സിന്റെ ജയം 5-1 ആക്കി ഉറപ്പിച്ചു.
സ്വീഡനെതിരായ ഈ വിജയം നെതർലൻഡ്‌സിന് ലോകകപ്പ് പ്രീക്വാർട്ടർ സാധ്യതകൾ വർധിപ്പിക്കാൻ ഏറെ സഹായിക്കും. നേരത്തെ ജപ്പാനുമായി സമനില വഴങ്ങിയ നെതർലൻഡ്‌സിന് ഈ ജയം വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
Netherlands vs Sweden Live Updates and Score
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





