ഫിലാഡല്‍ഫിയ: ഫിഫ ലോകകപ്പില്‍ ഹെയ്തിക്കെതിരായ മത്സരത്തില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം. ഫിലാഡൽഫിയയിൽ നടന്ന മത്സരത്തിൽ മാത്യൂസ് ക്യൂഞ്ഞയുടെ ഇരട്ട ഗോളുകളുടെയും വിനീഷ്യസ് ജൂനിയറിന്റെ ഒരു ഗോളിന്റെയും മികവില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്രസീല്‍ ഹെയ്തിയെ തകര്‍ത്തത്. ആദ്യ പകുതിയില്‍ തന്നെയായിരുന്നു മൂന്ന് ഗോളുകളും പിറന്നത്. മത്സരത്തിന്റെ 22-ാം മിനിറ്റിൽ ക്യൂഞ്ഞയിലൂടെ ലീഡെടുത്ത ബ്രസീലിനായി 35-ാം മിനിറ്റിൽ താരം വീണ്ടും വലകുലുക്കി. തുടർന്ന് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ വിനീഷ്യസ് ജൂനിയറും ലക്ഷ്യം കണ്ടതോടെ ബ്രസീൽ വിജയം ഉറപ്പിച്ചു. ആദ്യ മത്സരത്തില്‍ മൊറോക്കോയോട് സമനില വഴങ്ങിയ അഞ്ച് തവണ ചാമ്പ്യന്മാരായ കാനറികൾക്ക് ഈ വിജയം വലിയ ആശ്വാസമാണ് നല്‍കുന്നത്.
സൂപ്പര്‍ താരം നെയ്മറുടെ അഭാവത്തിൽ കളത്തിലിറങ്ങിയ ബ്രസീലിന് തകർപ്പൻ ജയം ആഘോഷിക്കുമ്പോഴും വിംഗർ റാഫീഞ്ഞയുടെ പരിക്ക് വലിയ ആശങ്കയായി മാറുന്നുണ്ട്. മത്സരത്തിന്റെ 40-ാം മിനിറ്റില്‍ കാലിന് പരിക്കേറ്റ് 29-കാരനായ എഫ് സി ബാഴ്‌സലോണ താരം കളം വിടുകയായിരുന്നു. പരിശീലകൻ കാര്‍ലോ ആന്‍സലോട്ടിയുടെ തന്ത്രങ്ങളിൽ നിർണായക സ്ഥാനമുള്ള റാഫീഞ്ഞയ്ക്ക് പരിക്കേറ്റത് വരും മത്സരങ്ങളിൽ ബ്രസീലിന് തിരിച്ചടിയായേക്കും. ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ 18-ല്‍ 13 മത്സരങ്ങളിലും ബൂട്ട് കെട്ടിയ റാഫീഞ്ഞ, ടീമിന്റെ അഞ്ച് ഗോളുകൾ സ്വന്തമാക്കി മികച്ച ഫോമിലായിരുന്നു.
ഹെയ്തിക്കെതിരായ 3-0 വിജയത്തോടെ ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ മൊറോക്കോയെ പിന്നിലാക്കി ബ്രസീല്‍ ഗ്രൂപ്പ് സിയില്‍ ഒന്നാമതെത്തി. നിലവിൽ രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റാണ് ബ്രസീലിനുള്ളത്. 1974-ന് ശേഷം ആദ്യമായി ലോകകപ്പിനെത്തിയ ഹെയ്തി ഈ തോൽവിയോടെ ടൂർണമെന്റിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമായി മാറി. ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ മൊറോക്കോ സ്കോട്ട്‌ലൻഡിനെ ഒന്നിനെതിരെ പൂജ്യത്തിന് പരാജയപ്പെടുത്തിയിരുന്നു. ജൂൺ 25ന് പുലര്‍ച്ചെ ഇന്ത്യൻ സമയം 3.30ന് സ്കോട്ട്‌ലൻഡിന് എതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം.
Brazil defeated Haiti 3-0 in the FIFA World Cup in Philadelphia,
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





