RCMP അന്വേഷണം തുടങ്ങി
നോവാ സ്കോഷ്യ: Lake Pleasant നടപ്പാതയിൽ 84 വയസ്സുള്ള സ്ത്രീയെയും 85 വയസ്സുള്ള പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ RCMP (Royal Canadian Mounted Police) അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് വാർത്ത പുറംലോകം അറിഞ്ഞത്.
ADVERTISEMENT
പോലീസ് പറയുന്നതനുസരിച്ച്, മരണത്തിൽ ആസ്വഭാവികമായി ഒന്നും കാണുന്നില്ലെങ്കിലും, മരണകാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. മരിച്ചവരുടെ പേര് അധികൃതർ പുറത്തുവിട്ടിട്ടില്ല. സംഭവസ്ഥലത്ത് പോലീസ് പരിശോധന നടത്തി.
ലുനെൻബർഗ് കൗണ്ടി RCMP, അന്നാപോലീസ് ജില്ല RCMP, RCMP ഡിജിറ്റൽ ഫോറൻസിക് സേവനങ്ങൾ, നോവ സ്കോഷ്യയ മെഡിക്കൽ എക്സാമിനർ സേവനം എന്നിവർ ചേർന്നാണ് കേസ് അന്വേഷിക്കുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിനനുസരിച്ച് അറിയിക്കാമെന്ന് പോലീസ് പറഞ്ഞു.



