കാൻസസ് സിറ്റിയിൽ നടന്ന 2026 ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിൽ അൽജീരിയയെ തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഗംഭീര വിജയം സ്വന്തമാക്കി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അർജന്റീന വിജയിച്ച മത്സരത്തിൽ മൂന്നു ഗോളുകളും നേടി നായകൻ ലയണൽ മെസ്സി കളം നിറഞ്ഞുനിന്നു. ലോകകപ്പ് ചരിത്രത്തിൽ മെസ്സിയുടെ ആദ്യ ഹാട്രിക്കാണിത്.
പതിനേഴാം മിനിറ്റിൽ റോഡ്രിഗോ ഡി പോളിന്റെ അസിസ്റ്റിൽ ബോക്സിന് പുറത്തുനിന്ന് മെസ്സി തൊടുത്ത മനോഹരമായ കട്ട്-ഇൻ ഷോട്ട് അൽജീരിയൻ വലയുടെ ടോപ്പ് കോർണറിലേക്ക് തുളച്ചുകയറി. തുടർന്ന് അറുപതാം മിനിറ്റിൽ അലക്സിസ് മാക് അലിസ്റ്ററിന്റെ ലോങ് റേഞ്ച് ഷോട്ട് ഗോളി തട്ടിയകറ്റിയെങ്കിലും, റീബൗണ്ട് വന്ന പന്ത് മെസ്സി അനായാസം വലയിലാക്കി. എഴുപത്തിയാറാം മിനിറ്റിൽ പകരക്കാരനായി എത്തിയ നിക്കോ ഗോൺസാലസിന്റെ പാസിൽ നിന്ന് തന്റെ പ്രശസ്തമായ ഇടങ്കാലൻ ഷോട്ടിലൂടെ മെസ്സി ഹാട്രിക് പൂർത്തിയാക്കുകയായിരുന്നു.
ഈ വിജയത്തോടെ പതിനാറ് ഗോളുകളുമായി ലോകകപ്പ് ചരിത്രത്തിലെ ടോപ് സ്കോററായ മിറോസ്‌ലാവ് ക്ലോസയുടെ റെക്കോർഡിനൊപ്പമെത്താനും മെസ്സിക്കായി. അർജന്റീന ജഴ്സിയിൽ മെസ്സിയുടെ നൂറ്റിയിരുപതാം ഗോളാണിത്. അൽജീരിയയ്ക്കെതിരായ ഈ വിജയം ലോകകപ്പ് കിരീടം നിലനിർത്താനുള്ള അർജന്റീനയുടെ പോരാട്ടത്തിന് മികച്ച തുടക്കമായി.
Argentina vs Algeria LIVE score
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla










