ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടത്തിൽ കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ നാടകീയ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ബേ ഏരിയ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരം 1-1 എന്ന സമനിലയിലാണ് കലാശിച്ചത്. മത്സരത്തിന്റെ ഇഞ്ചുറി ടൈം വരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് കടുത്ത പോരാട്ടവീര്യം പുറത്തെടുത്ത് ഖത്തർ വിലപ്പെട്ട ഒരു പോയിന്റ് സ്വന്തമാക്കിയത്. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഖത്തർ പോയിന്റ് ടേബിളിൽ അക്കൗണ്ട് തുറക്കുന്നത്.
കളിയുടെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ സ്വിറ്റ്‌സർലൻഡ് 16-ാം മിനിറ്റിൽത്തന്നെ ലീഡെടുത്തിരുന്നു. സ്വിസ് മുന്നേറ്റ നിര താരം ബ്രീൽ എംബോളോ പെനാൽറ്റിയിലൂടെയാണ് ടീമിനായി ഗോൾ നേടിയത്. ഒരു ഗോൾ വഴങ്ങിയ ശേഷവും മികച്ച പ്രതിരോധം തീർത്ത ഖത്തർ, സ്വിസ് പടയ്ക്ക് പിന്നീട് കൂടുതൽ അവസരങ്ങൾ നൽകിയില്ല. മലയാളി താരം തഹ്സീൻ ജംഷീദ് ഖത്തറിന്റെ പകരക്കാരുടെ നിരയിൽ ഇടംപിടിച്ചെങ്കിലും ഇത്തവണ കളത്തിലിറങ്ങാൻ അവസരം ലഭിച്ചില്ല.
കളി അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിലാണ് (90+3′) ഖത്തറിനെ തേടി ആ സമനില ഗോൾ എത്തിയത്. ഹൊമാം അൽ അമീൻ നൽകിയ മനോഹരമായ ക്രോസിൽ ബൗലെം ഖൂഖി ഉതിർത്ത ഹെഡ്ഡർ സ്വിസ് പ്രതിരോധ താരം മിറോ മുഹൈമിന്റെ ശരീരത്തിൽ തട്ടി വലയിലാവുകയായിരുന്നു (ഔദ്യോഗികമായി ഇത് ഓൺ ഗോളായാണ് രേഖപ്പെടുത്തിയത്). ഈ സമനിലയോടെ ഗ്രൂപ്പ് ബിയിലെ ഖത്തർ, സ്വിറ്റ്‌സർലൻഡ്, കാനഡ, ബോസ്നിയ എന്നീ നാല് ടീമുകൾക്കും നിലവിൽ ഓരോ പോയിന്റ് വീതമുണ്ട്.
Qatar drew with strong Switzerland in Group B of the FIFA World Cup with a dramatic last-minute goal.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









