Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Sports

ട്വന്റി20 ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് സൂര്യകുമാർ പുറത്തേക്ക്; നിർണ്ണായക തീരുമാനവുമായി ബിസിസിഐ

Canada Varthakal by Canada Varthakal
June 3, 2026
in Sports
Reading Time: 1 min read
Suryakumar steps down as T20 captain; BCCI takes crucial decision

മുംബൈ: മോശം പ്രകടനത്തെത്തുടർന്ന് ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തുനിന്ന് സൂര്യകുമാർ യാദവിനെ മാറ്റാൻ ബിസിസിഐ തീരുമാനിച്ചു. വരാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് മുൻപ് ബിസിസിഐയുടെ അപെക്സ് കൗൺസിലിനെ ഈ വിവരം ഔദ്യോഗികമായി അറിയിക്കും. കഴിഞ്ഞ ഒന്നര വർഷമായി നല്ല രീതിയിൽ കളിക്കാൻ സാധിക്കാത്തതുകൊണ്ട്, സൂര്യകുമാർ യാദവിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റുക മാത്രമല്ല, ഒരു കളിക്കാരനായി പോലും ഇനി ട്വന്റി20 ടീമിൽ എടുക്കാൻ സാധ്യതയില്ലെന്ന് ബിസിസിഐ വൃത്തങ്ങൾ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. വരാനിരിക്കുന്ന ഐപിഎൽ പ്രകടനങ്ങൾ വിലയിരുത്തിയ ശേഷം അന്തിമ തീരുമാനമെടുക്കാൻ സെലക്ടർമാർ ആലോചിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ കടുത്ത തീരുമാനത്തിലേക്ക് കടക്കുകയായിരുന്നു.

WhatsApp Image 2026 05 05 at 1.25.26 AM 2

പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കാനുള്ള ചർച്ചകളിൽ ശ്രേയസ് അയ്യർ, തിലക് വർമ എന്നിവരുടെ പേരുകൾക്കാണ് മുൻഗണന. ഐപിഎൽ കിരീടം നേടിയ ക്യാപ്റ്റൻ എന്ന നിലയിലും നിലവിലെ ഏകദിന വൈസ് ക്യാപ്റ്റൻ എന്ന നിലയിലും ശ്രേയസ് അയ്യർക്ക് വലിയ സാധ്യതയുണ്ട്. എന്നാൽ അദ്ദേഹം ഇപ്പോൾ ട്വന്റി20 ടീമിൽ കളിക്കുന്നില്ല എന്നത് ഒരു തിരിച്ചടിയാണ്. അതേസമയം, യുവതാരമായ തിലക് വർമ നിലവിൽ ട്വന്റി20 ടീമിലെ സ്ഥിരം കളിക്കാരനാണ്. പ്രായക്കുറവും തിലകിന് അനുകൂലമാണ്. അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി മിടുക്ക് പരിശോധിക്കാൻ വേണ്ടിയാണ് നേരത്തെ ഇന്ത്യ ‘എ’ ടീമിന്റെ നായകനാക്കിയത്. എന്നാൽ, നിലവിലെ കോച്ച് ഗൗതം ഗംഭീറുമായി ശ്രേയസ് അയ്യർക്കുള്ള ചില അഭിപ്രായവ്യത്യാസങ്ങൾ ശ്രേയസിന് ക്യാപ്റ്റൻ സ്ഥാനം ലഭിക്കുന്നതിന് തടസ്സമായേക്കുമെന്നും സൂചനകളുണ്ട്.

ADVERTISEMENT

മറ്റ് താരങ്ങളായ സഞ്ജു സാംസൺ, ഋഷഭ് പന്ത്, അക്ഷർ പട്ടേൽ എന്നിവരുടെ പേരുകളും ക്യാപ്റ്റൻ സ്ഥാനത്തേക്ക് ചർച്ചകളിൽ വരുന്നുണ്ട്. സഞ്ജു സാംസണെ നായകനാക്കണമെന്ന് ഹാർദിക് പാണ്ഡ്യ ആവശ്യപ്പെടുന്നുണ്ടെങ്കിലും സഞ്ജുവിന്റെ പ്രകടനങ്ങളിലെ സ്ഥിരതയില്ലായ്മ മറ്റ് സെലക്ടർമാർ ചൂണ്ടിക്കാണിക്കുന്നു. ജൂൺ 26ന് ആരംഭിക്കുന്ന അയർലൻഡ് മത്സരത്തിലും തുടർന്നുണ്ടാകുന്ന ഇംഗ്ലണ്ട് മത്സരത്തിലും പുതിയ ക്യാപ്റ്റന്റെ കീഴിലായിരിക്കും ഇന്ത്യൻ ടീം കളത്തിലിറങ്ങുക. 2028-ൽ നടക്കുന്ന ട്വന്റി20 ലോകകപ്പും ഒളിംപിക്സും മുന്നിൽ കണ്ടുകൊണ്ട് ടീമിനെ ദീർഘകാലടിസ്ഥാനത്തിൽ സജ്ജമാക്കുകയാണ് ബിസിസിഐയുടെ ഇപ്പോഴത്തെ ലക്ഷ്യം.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Suryakumar steps down as T20 captain; BCCI takes crucial decision
Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം: ഷൂട്ടിംഗിൽ വിദർശ കെ. വിനോദിന് വെള്ളി മെഡൽ
Sports

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം: ഷൂട്ടിംഗിൽ വിദർശ കെ. വിനോദിന് വെള്ളി മെഡൽ

by Canada Varthakal
September 20, 2026
Sunil Gavaskar Advice to Sanju Samson
Sports

സഞ്ജുവിന് എവിടെയാണ് പിഴയ്ക്കുന്നത്? വഴി കാട്ടി ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്കറുടെ ഉപദേശം

by Canada Varthakal
September 17, 2026
India T20 Squad
Sports

സഞ്ജു ട്വന്റി20 ടീമിൽ; ഗില്ലും ശ്രേയസും നായകൻമാർ; വിൻഡീസിനെ നേരിടാൻ ഇന്ത്യൻ പട ഒരുങ്ങി

by Canada Varthakal
September 16, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.