തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പൊലീസ് നല്കുന്ന ‘ഗാര്‍ഡ് ഓഫ് ഓണര്‍’ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശന് ഡിജിപിക്ക് നിര്‍ദേശം നല്കി. പൊലീസില്‍ ആവശ്യത്തിന് അംഗബലം ഇല്ലാത്ത സാഹചര്യത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ പോലുള്ള ചടങ്ങുകള്‍ അനാവശ്യവും ആര്ഭാടപരവുമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിലവില്‍ മുഖ്യമന്ത്രി സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകളില്‍ താമസിക്കുമ്പോഴാണ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്നത്.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലും സുരക്ഷാ ക്രമീകരണങ്ങളിലും നേരത്തെ മാറ്റങ്ങള്‍ നിര്‍ദേശിച്ചിരുന്നു. ജനങ്ങള്‍ക്ക് യാത്രാബുദ്ധിമുട്ട് ഉണ്ടാകരുതെന്ന നിലപാടിന്റെ ഭാഗമായി പൈലറ്റും എസ്കോര്‍ട്ടും ഒഴികെയുള്ള അകമ്പടി വാഹനങ്ങള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം. അതേസമയം, ഗാര്‍ഡ് ഓഫ് ഓണര്‍ പൂര്‍ണമായി ഒഴിവാക്കുന്നതിന് പകരം ചെലവും ആര്‍ഭാടവും കുറച്ച് ചടങ്ങ് തുടരാനുള്ള സാധ്യതയും പൊലീസ് പരിഗണിക്കുന്നുണ്ട്.
No pomp and show; Chief Minister V.D. Satheesan’s advice to avoid ‘guard of honour’
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





