തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പിൽ ഭരണപക്ഷമായ യുഡിഎഫിന്റെ സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനും പ്രതിപക്ഷമായ എൽഡിഎഫിന്റെ സ്ഥാനാർത്ഥി മുഹമ്മദ് മുഹസിനും തമ്മിലാണ് മത്സരം. സഭയിലെ നിലവിലെ കക്ഷിനിലയും വ്യക്തമായ ഭൂരിപക്ഷവും കണക്കിലെടുക്കുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ വിജയിക്കാനാണ് സാധ്യത. ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പിന് പിന്നാലെ, ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയും ഇന്ന് നിയമസഭയിൽ ആരംഭിക്കും. വരും ദിവസങ്ങളിലും തുടരുന്ന ഈ ചർച്ചകളോടെ സഭാ സമ്മേളനം കൂടുതൽ സജീവമാകും.
Kerala Assembly Deputy Speaker election and vote of thanks debate today; Voting begins at 9 am
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





