അങ്കണവാടിയിൽ ഉപ്പുമാവിന് പകരം ‘ബിർണാണി’ (ബിരിയാണി) വേണമെന്ന് വാശിപിടിച്ച് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ കുട്ടിത്താരം ശങ്കു വീണ്ടും വാർത്തകളിൽ നിറയുന്നു. തന്നെക്കുറിച്ച് മാധ്യമങ്ങളോട് തെറ്റായ വിവരം പങ്കുവെച്ച വനിതാ-ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് ക്യൂട്ട് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കൻ. ചവറയിലെ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധാമണിയുടെ കൊച്ചുമകനാണ് ശങ്കു എന്നായിരുന്നു മന്ത്രി ബിന്ദു കൃഷ്ണ ഒരു പൊതു പ്രസംഗത്തിനിടെ പറഞ്ഞത്. എന്നാൽ ഈ അവകാശവാദത്തെ തിരുത്തിക്കൊണ്ടുള്ള ശങ്കുവിന്റെ ഇൻസ്റ്റഗ്രാം വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
“പുതിയ മന്ത്രിയാന്റി പറഞ്ഞു, ഞാൻ രാധാമണി ചേച്ചിയുടെ കൊച്ചുമോനാണെന്ന്. ഞാൻ രാധാമണി ചേച്ചിയുടെ ഒന്നും കൊച്ചുമോനല്ല. എന്റെ അപ്പാമ്മയുടെ പേര് ഓമന, എന്റെ അമ്മാമ്മയുടെ പേര് റീന തങ്കപ്പൻ. ഇത്രയേ ഉള്ളൂ കാര്യം” എന്നാണ് ശങ്കു വീഡിയോയിലൂടെ വ്യക്തമാക്കിയത്. തൃജൽ എസ്. സുന്ദർ എന്ന ശങ്കുവിന്റെ ഈ നിഷ്കളങ്കമായ തിരുത്തൽ വന്നതോടെ മന്ത്രിയെ ട്രോളിക്കൊണ്ട് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. മുൻ സ്പീക്കർ എ. എൻ. ഷംസീർ ഉൾപ്പെടെയുള്ള പ്രമുഖർ വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളുമായി എത്തിയിട്ടുണ്ട്. “സാരമില്ല വാവേ, തലശ്ശേരി ബിർണ്ണാണി കഴിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ” എന്നാണ് ഷംസീർ കുറിച്ചത്.
മുൻപ് അങ്കണവാടിയിലെ ഭക്ഷണത്തെക്കുറിച്ച് ശങ്കു പറഞ്ഞ വാക്കുകൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും അന്നത്തെ മന്ത്രി വീണാ ജോർജ് വിഷയത്തിൽ ഇടപെടുകയും ചെയ്തിരുന്നു. ശങ്കുവിന്റെ ആഗ്രഹം മുൻനിർത്തി സംസ്ഥാനത്തെ അങ്കണവാടികളിലെയും സ്കൂളുകളിലെയും ഉച്ചഭക്ഷണ മെനുവിൽ ബിരിയാണി ഉൾപ്പെടുത്താൻ സർക്കാർ നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ മന്ത്രിയുടെ ആളുമാറിയുള്ള പ്രസ്താവനയും അതിന് ശങ്കു നൽകിയ തകർപ്പൻ മറുപടിയും ട്രോൾ മഴയായി സോഷ്യൽ മീഡിയയിൽ പടരുന്നത്.
“You’re a changed person, Minister, I’m not Radhamani chechi’s grandson!”; ‘Birnani’ star Shanku corrects Minister Bindu Krishna
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





