📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

സിഎംആർഎൽ-എക്സാലോജിക് കേസ്: പിണറായി വിജയന്റെ വസതികളിലുൾപ്പെടെ 12 ഇടങ്ങളിൽ ഇഡി റെയ്ഡ്

Canada Varthakal by Canada Varthakal
May 27, 2026
in Kerala
Reading Time: 1 min read
സിഎംആർഎൽ-എക്സാലോജിക് കേസ്: പിണറായി വിജയന്റെ വസതികളിലുൾപ്പെടെ 12 ഇടങ്ങളിൽ ഇഡി റെയ്ഡ്

കൊച്ചി: രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കി സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ (ഇഡി) വ്യാപക പരിശോധന. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വസതികൾ, കൊച്ചിയിലെ സിഎംആർഎൽ ഓഫീസ്, മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ബെംഗളൂരുവിലെ ഓഫീസ്, മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടുളിയിലെ വീട്, സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തയുടെ വസതി എന്നിവയുൾപ്പെടെ പന്ത്രണ്ടോളം കേന്ദ്രങ്ങളിലാണ് ഇഡി ഒരേസമയം പരിശോധന നടത്തുന്നത്. കേസിൽ ഇഡി അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ് പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഈ നിർണായക നീക്കം. നിലവിൽ തിരുവനന്തപുരത്തെ വസതിയിലുള്ള പിണറായി വിജയൻ, മകൾ വീണ എന്നിവരിൽ നിന്നും ഇഡി ഉദ്യോഗസ്ഥർ മൊഴി ശേഖരിക്കുന്നതായാണ് വിവരം.

സിഎംആർഎൽ കമ്പനിയിൽ നിന്ന് എക്സാലോജിക് സൊല്യൂഷൻസ് യാതൊരുവിധ സേവനങ്ങളും നൽകാതെ 1 കോടി 72 ലക്ഷം രൂപ കൈപ്പറ്റിയെന്ന ആക്ഷേപമാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷിക്കുന്നത്. ഈ സാമ്പത്തിക ഇടപാടുകൾ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ (പിഎംഎൽഎ) പരിധിയിൽ വരുമെന്നാണ് ഇഡിയുടെ വാദം. ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ സമർപ്പിച്ച ഹർജി കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയത്. അന്വേഷണം തുടരാൻ അനുവദിക്കണമെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിച്ചതോടെയാണ് ഉദ്യോഗസ്ഥർ കടുത്ത നടപടികളിലേക്ക് കടന്നത്.

ADVERTISEMENT
5bd34be0 f6d1 4d30 9f2c 3bc390fd5e4e 1024x512 1

അന്വേഷണം ഊർജ്ജിതമായതോടെ രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നും കടുത്ത പ്രതികരണങ്ങളാണ് ഉയരുന്നത്. കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കാൻ ഇഡിക്ക് പൂർണ്ണ അധികാരമുണ്ടെന്നും, മുൻ മുഖ്യമന്ത്രിയും മകളും അധികാരവും പണവും ഉപയോഗിച്ച് നിയമപോരാട്ടത്തെ തടസ്സപ്പെടുത്താനാണ് ഇതുവരെ ശ്രമിച്ചതെന്നും പരാതിക്കാരനായ ഷോൺ ജോർജ് ആരോപിച്ചു. ഇരുവരും കുറ്റക്കാരാണെന്നും കേരളത്തെ വിറ്റ് സമ്പാദിച്ച കോടിക്കണക്കിന് രൂപ വിദേശത്തേക്ക് കടത്തിയെന്നും, അന്വേഷണം പൂർത്തിയാകുമ്പോൾ ഇവർ ജയിലിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പാർട്ടി പ്രവർത്തകരിൽ നിന്നും കടുത്ത പ്രതിരോധമാണ് ഉയരുന്നത്. മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കാനാണ് ഭാവമെങ്കിൽ ജീവൻ കൊടുത്തും സംരക്ഷിക്കുമെന്ന് കെ. യു. ജനീഷ് കുമാർ എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു. കേന്ദ്ര ഏജൻസിയുടെ നടപടി പ്രതികാര രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമാണെന്നും ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എം. കെ. മുരളി വ്യക്തമാക്കി. എന്നാൽ, വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നും, വിശദാംശങ്ങൾ പരിശോധിച്ച ശേഷം പാർട്ടി ആലോചിച്ചു മറുപടി നൽകുമെന്നുമാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ പ്രതികരിച്ചത്.

ED Raids Pinarayi Residences in CMRL-Exalogic Case

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് സിംഗപ്പൂർ കോടതി ആറു മാസം തടവുശിക്ഷ വിധിച്ചു
Kerala

ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് സിംഗപ്പൂർ കോടതി ആറു മാസം തടവുശിക്ഷ വിധിച്ചു

by Canada Varthakal
May 27, 2026
vizhinjam port
Kerala

കുതിപ്പിനൊരുങ്ങി വിഴിഞ്ഞം; സ്ഥലമേറ്റെടുപ്പും സ്പെഷ്യൽ എക്ണോമിക് സോണും പ്രഖ്യാപനങ്ങളിൽ മാത്രം

by Canada Varthakal
May 25, 2026
We also have demand, Setta! Gangs are kidnapping guest workers coming to Kerala, construction sector in crisis
Kerala

ഞങ്ങൾക്കും ഡിമാൻഡ് ഉണ്ട് സേട്ടാ! കേരളത്തിലേക്ക് വരുന്ന അതിഥിത്തൊഴിലാളികളെ തട്ടിയെടുത്ത് സംഘങ്ങൾ, പ്രതിസന്ധിയിൽ നിർമാണ മേഖല

by Canada Varthakal
May 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.