ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തിയും ഇന്ത്യയുമായുള്ള സൗഹൃദം പ്രഖ്യാപിച്ചും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഡൽഹിയിലെ യുഎസ് എംബസിയിൽ നടന്ന അമേരിക്കയുടെ 250-ാമത് സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടെ, യുഎസ് അംബാസഡർ സെർജിയോ ഗോർ വഴി നടത്തിയ അപ്രതീക്ഷിത തത്സമയ (ലൈവ്) ഫോൺ കോളിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.
നരേന്ദ്ര മോദി തന്റെ അടുത്ത സുഹൃത്താണെന്നും അദ്ദേഹത്തെ താൻ വളരെയധികം ആരാധിക്കുന്നുണ്ടെന്നും വ്യക്തമാക്കിയ ട്രംപ്, ഇന്ത്യയ്ക്ക് തന്നിലും അമേരിക്കയിലും നൂറു ശതമാനം വിശ്വസിക്കാമെന്നും ഉറപ്പുനൽകി. ചരിത്രത്തിലൊരിക്കലും ഇന്ത്യ-യുഎസ് ബന്ധം ഇപ്പോഴത്തെപ്പോലെ ഇത്ര ശക്തമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശരാജ്യത്ത് നടക്കുന്ന നയതന്ത്ര ചടങ്ങിൽ യുഎസ് പ്രസിഡന്റ് നേരിട്ട് തത്സമയം വിളിച്ച് ആ രാജ്യത്തെ ഭരണാധികാരിയെ പരസ്യമായി പ്രശംസിക്കുന്നത് തികച്ചും അപൂർവമായൊരു സംഭവമായി മാറി. ഇന്ത്യയ്ക്ക് എപ്പോഴെങ്കിലും ഒരു സഹായം ആവശ്യമായി വന്നാൽ ആരെയാണ് വിളിക്കേണ്ടതെന്ന് അവർക്കറിയാമെന്നും അതിനുള്ള ഉത്തരം അമേരിക്കയാണെന്നും ട്രംപ് വ്യക്തമാക്കി.
വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, അംബാസഡർ സെർജിയോ ഗോർ തുടങ്ങിയ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ ട്രംപിന്റെ അപ്രതീക്ഷിത സന്ദേശം ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു.
Donald Trump praises Modi; reveals that he is a big fan of Modi
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









