📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഗാസ ഉപരോധം ലംഘിക്കാൻ ശ്രമം; 12 കനേഡിയൻ മനുഷ്യാവകാശ പ്രവർത്തകരെ ഇസ്രായേൽ കസ്റ്റഡിയിലെടുത്തു

Canada Varthakal by Canada Varthakal
May 19, 2026
in Canada
Reading Time: 1 min read
ഗാസ ഉപരോധം ലംഘിക്കാൻ ശ്രമം; 12 കനേഡിയൻ മനുഷ്യാവകാശ പ്രവർത്തകരെ ഇസ്രായേൽ കസ്റ്റഡിയിലെടുത്തു

ടെൽ അവീവ്: ഗാസയിലേക്കുള്ള ഇസ്രായേലിന്റെ നാവിക ഉപരോധം മറികടന്ന് സമാധാന ദൗത്യവുമായി നീങ്ങിയ അന്താരാഷ്ട്ര കപ്പൽ വ്യൂഹത്തിലെ 12 കനേഡിയൻ മനുഷ്യാവകാശ പ്രവർത്തകർ ഇസ്രായേൽ സൈന്യം കസ്റ്റഡിയിലെടുത്തു. ഉപരോധം ലംഘിച്ച് ഗാസ തീരത്തേക്ക് കടക്കാൻ ശ്രമിച്ച ‘ഗ്ലോബൽ സുമൂദ് കാനഡ’ എന്ന കൂട്ടായ്മയിലെ അംഗങ്ങളാണ് നിലവിൽ ഇസ്രായേൽ കസ്റ്റഡിയിലുള്ളത്. കസ്റ്റഡിയിലായ ഭൂരിഭാഗം കനേഡിയൻ പ്രവർത്തകരും ജയിലിനുള്ളിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചതായി സംഘടനയുടെ വക്താക്കൾ അറിയിച്ചു.

WhatsApp Image 2026 05 19 at 9.19.36 AM

ഗാസയിലെ ജനങ്ങൾക്ക് അടിയന്തര മാനുഷിക സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള സമാധാന പ്രവർത്തകർ കപ്പൽ മാർഗ്ഗം യാത്ര തിരിച്ചത്. മൈക്കൽ ഫ്രാൻസ്, ഒമർ ഷബാൻ, സഫാ ചെബ്ബി, സെബാസ്റ്റ്യൻ ടോ, കോ ടിൻമാങ്, ഉമിർ തിയാർ, ഷാഹിദ് മഹ്മൂദ്, ആദം ജോഷ്വ നൊറാഡ് ബൂസൈഡ്, ഒലിവിയർ ഹുവാർഡ്, ഇഹാബ് ലൊട്ടായേഫ്, മേരി ഗ്രേസ് മാത്തിസൺ, ഡാനിയേല-മരിയ ബോനാമിക്കോ എന്നിവരാണ് കസ്റ്റഡിയിലായതെന്ന് ഗ്ലോബൽ സുമൂദ് കാനഡ സ്ഥിരീകരിച്ചു.

ADVERTISEMENT

പതിറ്റാണ്ടുകളായി ഇസ്രായേൽ ജയിലുകളിൽ ക്രൂരമായ പീഡനങ്ങളും അന്യായമായ തടങ്കലും അനുഭവിക്കുന്ന ആയിരക്കണക്കിന് ഫലസ്തീനികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് തങ്ങളുടെ നിരാഹാര സമരമെന്ന് കസ്റ്റഡിയിലാകുന്നതിന് തൊട്ടുമുമ്പ് സംഘടനയുടെ കനേഡിയൻ വക്താവ് സഫാ ചെബ്ബി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. സ്വന്തം അവസ്ഥയോട് സഹതാപം പിടിച്ചുപറ്റാനല്ല, മറിച്ച് ലോകത്തിന്റെ മനസ്സാക്ഷി ഉണർത്താനാണ് ഈ സമരമെന്നും അവർ കൂട്ടിച്ചേർത്തു.

ADVERTISEMENT

40 രാജ്യങ്ങളിൽ നിന്നുള്ള 430 ഓളം സമാധാന പ്രവർത്തകരും 50 ഓളം ചെറുകപ്പലുകളും അടങ്ങുന്ന വിശാലമായ അന്താരാഷ്ട്ര കപ്പൽ വ്യൂഹമാണ് (Flotilla) ഗാസ ലക്ഷ്യമാക്കി നീങ്ങിയത്. ഇതിൽ അവശേഷിച്ച കപ്പലുകളെയും ചൊവ്വാഴ്ചയോടെ ഇസ്രായേൽ നാവികസേന തടഞ്ഞു നിർത്തി കസ്റ്റഡിയിലെടുത്തതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് (AP) റിപ്പോർട്ട് ചെയ്തു.

ഇതിനിടെ, കപ്പൽ വ്യൂഹത്തിലുണ്ടായിരുന്ന ഇറ്റാലിയൻ സമാധാന പ്രവർത്തകർക്ക് നേരെ ഇസ്രായേൽ സൈന്യം റബ്ബർ ബുള്ളറ്റുകൾ പ്രയോഗിച്ചതായി ഗുരുതരമായ ആരോപണം ഉയർന്നിട്ടുണ്ട്. ഇതേത്തുടർന്ന്, ഇസ്രായേലിന്റെ സൈനിക നടപടിയെക്കുറിച്ച് അടിയന്തരമായി അന്വേഷണം നടത്തണമെന്ന് ഇറ്റാലിയൻ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ അന്റോണിയോ തയാനി ആവശ്യപ്പെട്ടു.

അതേസമയം, കപ്പൽ വ്യൂഹത്തിൽ നിന്ന് പ്രവർത്തകരെ ഇസ്രായേൽ സൈനിക ബോട്ടുകളിലേക്ക് മാറ്റുന്നതിന്റെ ദൃശ്യങ്ങൾ ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടു. തിങ്കളാഴ്ച ഈ കപ്പലുകളിൽ നടത്തിയ പരിശോധനയിൽ മാനുഷിക സഹായ സാമഗ്രികളൊന്നും കണ്ടെത്താനായില്ലെന്നാണ് ഇസ്രായേലിന്റെ വാദം. ഹമാസ് ഗാസയുടെ നിയന്ത്രണം ഏറ്റെടുത്ത 2007 മുതൽ പ്രദേശത്ത് ഇസ്രായേൽ കർശനമായ നാവിക ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്.

കസ്റ്റഡിയിലായ തങ്ങളുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ നയതന്ത്ര പ്രതിനിധികൾ രംഗത്തുണ്ടെന്ന് കനേഡിയൻ വിദേശകാര്യ മന്ത്രാലയം (ഗ്ലോബൽ അഫയേഴ്സ് കാനഡ) അറിയിച്ചു. വിയന്ന കരാർ പ്രകാരം കസ്റ്റഡിയിലായ പൗരന്മാർക്ക് നയതന്ത്ര സഹായം തേടാനുള്ള അവകാശമുണ്ടെന്ന് കാനഡ ഓർമ്മിപ്പിച്ചു. ഗാസയിലെ മാനുഷിക പ്രതിസന്ധി പരിഹരിക്കുന്നതിനായി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ അടിയന്തരമായി വിപുലീകരിക്കണമെന്നതാണ് കാനഡയുടെ ഔദ്യോഗിക നിലപാടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് തിദ ഇത്ത് വ്യക്തമാക്കി. സമാധാന പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത നടപടിയോടെ അന്താരാഷ്ട്ര തലത്തിൽ ഇസ്രായേലിന് മേലുള്ള നയതന്ത്ര സമ്മർദ്ദം ശക്തമാകുകയാണ്.

Israel detains 12 Canadian human rights activists for attempting to breach Gaza blockade

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: Israel detains 12 Canadian human rights activists for attempting to breach Gaza blockade
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡ പൗരത്വം വേണോ?; രേഖകൾ എവിടെനിന്ന് ലഭിക്കും? എങ്ങനെ അപേക്ഷിക്കണം?, പ്രവിശ്യകളിലെ നിയമങ്ങൾ അറിയാം
Canada

കാനഡ പൗരത്വം വേണോ?; രേഖകൾ എവിടെനിന്ന് ലഭിക്കും? എങ്ങനെ അപേക്ഷിക്കണം?, പ്രവിശ്യകളിലെ നിയമങ്ങൾ അറിയാം

by Canada Varthakal
May 19, 2026
ലക്ഷങ്ങൾ കൊടുത്താലേ കളി കാണാൻ പറ്റൂ; റെക്കോർഡ് നിരക്കിൽ ഫിഫ ലോകകപ്പ് ടിക്കറ്റുകൾ, ഹോട്ടൽ മുറികൾക്കും തീവില
Canada

ലക്ഷങ്ങൾ കൊടുത്താലേ കളി കാണാൻ പറ്റൂ; റെക്കോർഡ് നിരക്കിൽ ഫിഫ ലോകകപ്പ് ടിക്കറ്റുകൾ, ഹോട്ടൽ മുറികൾക്കും തീവില

by Canada Varthakal
May 19, 2026
ഈ ഷാംപൂവും കണ്ടീഷണറും ഉപയോ​ഗിക്കല്ലേ! അലർജി സാധ്യതയുണ്ട്, ഉത്പന്നം തിരിച്ചുവിളിച്ചു
Canada

ഈ ഷാംപൂവും കണ്ടീഷണറും ഉപയോ​ഗിക്കല്ലേ! അലർജി സാധ്യതയുണ്ട്, ഉത്പന്നം തിരിച്ചുവിളിച്ചു

by Canada Varthakal
May 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.