📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

പെട്ടിയ്ക്കുള്ളിൽ ഒളിച്ചു, കാനഡ വഴി യുഎസ് അതിർത്തി കടക്കാൻ ശ്രമം; സിനിമയെ വെല്ലുന്ന ആസൂത്രണം, ഒടുവിൽ പിടിയിൽ

Canada Varthakal by Canada Varthakal
May 19, 2026
in Canada
Reading Time: 1 min read
പെട്ടിയ്ക്കുള്ളിൽ ഒളിച്ചു, കാനഡ വഴി യുഎസ് അതിർത്തി കടക്കാൻ ശ്രമം; സിനിമയെ വെല്ലുന്ന ആസൂത്രണം, ഒടുവിൽ പിടിയിൽ

credits ap photo

ന്യൂയോർക്ക്: അമേരിക്കയിലേക്ക് കടക്കാൻ വിചിത്രവും അപകടകരവുമായ വഴി സ്വീകരിച്ച യുവാക്കൾ ഒടുവിൽ യുഎസ് അതിർത്തി രക്ഷാസേനയുടെ പിടിയിലായി. വിസ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് കാറിന്റെ ഡിക്കിയിൽ പെട്ടികൾക്കിടയിൽ ഒളിച്ചിരുന്ന് കാനഡയിൽ നിന്നും അമേരിക്കൻ അതിർത്തി കടക്കാൻ ശ്രമിച്ച എലാസർ വിഗ്ദൊറോവിറ്റ്സ് എന്ന ഇസ്രായേലി പൗരനാണ് പിടിയിലായത്. ഇയാളെ സഹായിച്ച കൂട്ടാളി ഇസ്രായേൽ എൻഡനും അറസ്റ്റിലായിട്ടുണ്ട്.

WhatsApp Image 2026 03 26 at 6.04.08 PM 5

പോളണ്ടിലെ വാർസോയിൽ നിന്നും കഴിഞ്ഞ ജനുവരിയിലാണ് എലാസറും കൂട്ടാളികളും കാനഡയിലെ ടൊറന്റോയിൽ വിമാനമിറങ്ങിയത്. അവിടെ നിന്നും ഇസ്രായേൽ എൻഡൻ എന്ന യുഎസ്-ഇസ്രായേൽ ഇരട്ട പൗരത്വമുള്ളയാൾ ഒരു കാർ വാടകയ്ക്കെടുത്തു. തുടർന്ന് നയാഗ്ര വെള്ളച്ചാട്ടത്തിനടുത്തുള്ള പ്രസിദ്ധമായ ‘റെയിൻബോ ബ്രിഡ്ജ്’ വഴി യുഎസിലേക്ക് കടക്കാനായിരുന്നു ഇവരുടെ നീക്കം.

ADVERTISEMENT

അതിർത്തിയിലെ പരിശോധനയ്ക്കിടെ വാടകയ്ക്കടുത്ത കാറിന്റെ കരാർ രേഖകൾ കാണിക്കാൻ എൻഡന് കഴിഞ്ഞില്ല. ഇതോടെ സംശയം തോന്നിയ ഉദ്യോഗസ്ഥർ വാഹനം വിശദമായ പരിശോധനയ്ക്കായി മാറ്റിയിട്ടു. കാറിന്റെ പിൻഭാഗത്തെ ഡിക്കി തുറന്ന് പരിശോധിച്ച ഉദ്യോഗസ്ഥർ ഞെട്ടിപ്പോയി! വലിയ സ്യൂട്ട്കേസുകൾക്കടിയിൽ ശ്വാസമടക്കി ഒളിച്ചിരിക്കുകയായിരുന്നു എലാസർ.

ADVERTISEMENT

എന്തിനാണ് ഇത്തരമൊരു സാഹസത്തിന് മുതിർന്നതെന്ന് ചോദിച്ചപ്പോൾ, അമേരിക്കയിലുള്ള തന്റെ ‘റബ്ബായുടെ’ (ജൂത മതഗുരു) കല്ലറ സന്ദർശിക്കാൻ വേണ്ടിയാണ് താൻ ഒളിച്ചു കടക്കാൻ ശ്രമിച്ചതെന്നായിരുന്നു എലാസറിന്റെ മറുപടി. എന്നാൽ അന്വേഷണത്തിൽ ഇയാളുടെ ക്രിമിനൽ പശ്ചാത്തലം പുറത്തുവന്നു. മുൻപ് ഇയാൾക്ക് യുഎസ് വിസ ഉണ്ടായിരുന്നെങ്കിലും, ഇസ്രായേലിലെ തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, അക്രമം തുടങ്ങിയ ക്രിമിനൽ കേസുകളെ തുടർന്ന് 2017-ൽ അമേരിക്ക അത് റദ്ദാക്കിയിരുന്നു. അതിർത്തി കടക്കുന്നതിന് മൂന്ന് ദിവസം മുൻപ് വീണ്ടും അപേക്ഷിച്ചെങ്കിലും യുഎസ് അനുമതി നിഷേധിക്കുകയാണുണ്ടായത്.

നിയമവിരുദ്ധമായി അതിർത്തി കടക്കാൻ ശ്രമിച്ചതിനും അതിന് കൂട്ടുനിന്നതിനും ഇരുവർക്കും കോടതി ജയിൽ ശിക്ഷ വിധിച്ചു. തടവുശിക്ഷ അനുഭവിച്ചു തീർത്ത എലാസറിനെ ഇപ്പോൾ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന് (ICE) കൈമാറിയിരിക്കുകയാണ്. നിയമവിരുദ്ധ കുടിയേറ്റം തടയുന്നതിനായി യുഎസ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ ടേക്ക് ബാക്ക് അമേരിക്ക’യുടെ ഭാഗമായാണ് ഈ നടപടി.

Hiding inside a box, trying to cross the US border via Canada; A plot that rivals cinema, finally caught

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഈ ഷാംപൂവും കണ്ടീഷണറും ഉപയോ​ഗിക്കല്ലേ! അലർജി സാധ്യതയുണ്ട്, ഉത്പന്നം തിരിച്ചുവിളിച്ചു
Canada

ഈ ഷാംപൂവും കണ്ടീഷണറും ഉപയോ​ഗിക്കല്ലേ! അലർജി സാധ്യതയുണ്ട്, ഉത്പന്നം തിരിച്ചുവിളിച്ചു

by Canada Varthakal
May 19, 2026
നിങ്ങളുടെ ലഗേജ് ടാഗ് സുരക്ഷിതമാണോ? കാനഡയിൽ യാത്രക്കാരെ കുടുക്കി മയക്കുമരുന്ന് മാഫിയ; വധശിക്ഷ വരെ ലഭിക്കാവുന്ന കെണി
Canada

നിങ്ങളുടെ ലഗേജ് ടാഗ് സുരക്ഷിതമാണോ? കാനഡയിൽ യാത്രക്കാരെ കുടുക്കി മയക്കുമരുന്ന് മാഫിയ; വധശിക്ഷ വരെ ലഭിക്കാവുന്ന കെണി

by Canada Varthakal
May 19, 2026
പ്രണയപ്പക?: ഇന്ത്യൻ ഗായികയെ കൊലപ്പെടുത്താൻ കാനഡയിൽ നിന്ന് ഗുണ്ടാസംഘവുമായെത്തി; മൃതദേഹം കനാലിൽ, പ്രതി രാജ്യം വിട്ടു
Canada

പ്രണയപ്പക?: ഇന്ത്യൻ ഗായികയെ കൊലപ്പെടുത്താൻ കാനഡയിൽ നിന്ന് ഗുണ്ടാസംഘവുമായെത്തി; മൃതദേഹം കനാലിൽ, പ്രതി രാജ്യം വിട്ടു

by Canada Varthakal
May 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.