വി.ഡി. സതീശന്റെ മന്ത്രിസഭയിലെ മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പട്ടിക ചർച്ചയാകുന്നു. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുൾപ്പെടെയുള്ള 21 പ്രമുഖ നേതാക്കളുടെ വിദ്യാഭ്യാസ യോഗ്യതയാണ് ഇൻഫോ ഗ്രാഫിക്സിലൂടെ വ്യക്തമാക്കുന്നത്. പുറത്തുവന്ന വിവരങ്ങൾ പ്രകാരം ലിസ്റ്റിലുള്ള ഭൂരിഭാഗം നേതാക്കളും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരും പ്രത്യേകിച്ച് നിയമ ബിരുദം (LLB) നേടിയവരുമാണ്.
പട്ടിക പ്രകാരം വി.ഡി. സതീശൻ ബി.എ, എൽ.എൽ.ബി, എൽ.എൽ.എം, പി.ഡി.ജി.എസ്.എസ് (BA, LLB, LLM, PDGSS) യോഗ്യതകളോടെ ഉയർന്ന വിദ്യാഭ്യാസം നേടിയ നേതാക്കളിൽ മുന്നിലാണ്. രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, ബിന്ദു കൃഷ്ണ, ടി. സിദ്ദിഖ്, എം. ലിജു, ഒ.ജെ. ജനീഷ്, വി.ഇ. അബ്ദുൾ ഗഫൂർ, മോൻസ് ജോസഫ്, അനൂപ് ജേക്കബ് എന്നിവരും എൽ.എൽ.ബി യോഗ്യതയുള്ളവരാണ്. ഇതിൽ ബിന്ദു കൃഷ്ണ എൽ.എൽ.എം ബിരുദവും നേടിയിട്ടുണ്ട്. റോജി എം. ജോൺ, കെ.എ. തുളസി എന്നിവർ ബിരുദാനന്തര ബിരുദധാരികളാണ് (MA). കെ.എ. തുളസിക്ക് എം.ഫിൽ (M.Phil) ബിരുദവുമുണ്ട്.
അതേസമയം ബിസിനസ്, സാങ്കേതിക മേഖലകളിൽ ബിരുദം നേടിയവരും ഈ പട്ടികയിലുണ്ട്. പി.സി. വിഷ്ണുനാഥ് (B.Com), എൻ. ഷംസുദ്ദീൻ (M.Com, LLB), പി.കെ. കുഞ്ഞാലിക്കുട്ടി (B.Com, PGDBM) എന്നിവർ കൊമേഴ്സ് പശ്ചാത്തലമുള്ളവരും, ഷിബു ബേബി ജോൺ ബി.ടെക് (B.Tech) ബിരുദധാരിയുമാണ്. എ.പി. അനിൽകുമാർ പ്രീ ഡിഗ്രിയും ബി.എയും പൂർത്തിയാക്കിയപ്പോൾ, കെ.എം. ഷാജിക്ക് പ്രീ ഡിഗ്രി യോഗ്യതയാണുള്ളത്. പട്ടികയിലുള്ള പി.കെ. ബഷീറിന്റെ വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് (10th) ആണെന്നും പുറത്തുവന്ന ലിസ്റ്റിൽ വ്യക്തമാണ്.
Politics full of lawyers and engineers; Qualification list of ministers stirs up social media!
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





