വാഷിംഗ്ടൺ: ഉപയോക്താക്കളുടെ സ്വകാര്യത ലംഘിച്ച് അനധികൃതമായി വിവരങ്ങൾ ശേഖരിക്കുന്നുവെന്ന പരാതിയിൽ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിനെതിരെ നിയമനടപടി. അമേരിക്കയിലെ ടെക്സസാണ് കമ്പനിക്കെതിരെ കോടതിയെ സമീപിച്ചത്. കുട്ടികളെ ഉൾപ്പെടെ പ്ലാറ്റ്‌ഫോമിന് അടിമകളാക്കാൻ ‘ഡാർക്ക് പാറ്റേണുകൾ’ ഉപയോഗിക്കുന്നുവെന്നും ചാരപ്പണി നടത്തുന്നുവെന്നുമാണ് പ്രധാന ആരോപണം.
ടെക്സസ് അറ്റോർണി ജനറൽ കെൻ പാക്സ്റ്റണിന്റെ ഓഫീസാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഉപയോക്താക്കൾ അറിയാതെ അവരുടെ സ്വഭാവരീതികൾ നിരീക്ഷിക്കുകയും ആ വിവരങ്ങൾ ലാഭത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. സ്ട്രീമിംഗ് സേവനം ഉപയോഗിക്കുമ്പോൾ ഓരോ വ്യക്തിയുടെയും താല്പര്യങ്ങൾക്കനുസരിച്ച് അവരെ സ്ക്രീനിൽ തളച്ചിടാൻ സഹായിക്കുന്ന സാങ്കേതിക വിദ്യകൾ നെറ്റ്ഫ്ലിക്സ് പ്രയോഗിക്കുന്നുണ്ടെന്നാണ് അറ്റോർണി ജനറലിന്റെ കണ്ടെത്തൽ.
അതേസമയം, തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് നെറ്റ്ഫ്ലിക്സ് വക്താവ് പ്രതികരിച്ചു. നിലവിലുള്ള എല്ലാ ഡാറ്റാ സംരക്ഷണ നിയമങ്ങളും പാലിച്ചാണ് കമ്പനി പ്രവർത്തിക്കുന്നതെന്നും ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് വലിയ മുൻഗണന നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സമാനമായ രീതിയിൽ നേരത്തെ മെറ്റ, യൂട്യൂബ് തുടങ്ങിയ കമ്പനികളും ഡാറ്റാ നിരീക്ഷണത്തിന്റെ പേരിൽ നിയമനടപടികൾ നേരിട്ടിരുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Netflix knows your every move; company sued for spying




