📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

ഇന്ധനവില വിലക്കയറ്റത്തിൽ വിയർത്ത് അമേരിക്ക; ട്രംപിന്റെ നികുതി ഇളവ് വെറും കൺകെട്ടോ ? റിപ്പോർട്ട് ഇങ്ങനെ !

Canada Varthakal by Canada Varthakal
May 12, 2026
in World
Reading Time: 1 min read
ഇന്ധനവില വിലക്കയറ്റത്തിൽ വിയർത്ത് അമേരിക്ക; ട്രംപിന്റെ നികുതി ഇളവ് വെറും കൺകെട്ടോ ? റിപ്പോർട്ട് ഇങ്ങനെ !

വാഷിങ്ടൺ : അമേരിക്കയിൽ കുതിച്ചുയരുന്ന ഇന്ധനവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഫെഡറൽ ഗ്യാസ് നികുതി താൽക്കാലികമായി നിർത്തലാക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നീക്കം ആരംഭിച്ചു. ഫെഡറൽ ഗ്യാസ് നികുതി ഒഴിവാക്കുന്നതിനായി കോൺഗ്രസിന്റെ അംഗീകാരം തേടുമെന്ന് അദ്ദേഹം തിങ്കളാഴ്ച അറിയിച്ചു. നിലവിൽ ഒരു ഗാലൻ ഗ്യാസിന് 18.4 സെന്റ് ആണ് ഫെഡറൽ നികുതിയായി ഈടാക്കുന്നത്. എന്നാൽ ഇന്ധനവില ഗണ്യമായി വർധിച്ച സാഹചര്യത്തിൽ ഈ ഇളവ് ഉപഭോക്താക്കൾക്ക് വലിയ മാറ്റമുണ്ടാക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

ഇറാനുമായുള്ള യുദ്ധം ആരംഭിച്ച ഫെബ്രുവരി മുതൽ അമേരിക്കയിലെ ഇന്ധനവിലയിൽ 50 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. ട്രാവൽ സർവീസ് ഏജൻസിയായ എഎഎയുടെ കണക്കനുസരിച്ച് നിലവിൽ ഒരു ഗാലൻ ഇന്ധനത്തിന് 4.52 യുഎസ് ഡോളറാണ് ദേശീയ ശരാശരി വില. കഴിഞ്ഞ 10 ആഴ്ചയ്ക്കുള്ളിൽ മാത്രം ഗാലന് 1.54 ഡോളറിന്റെ വർധനവ് രേഖപ്പെടുത്തി. നികുതി ഒഴിവാക്കുന്നത് വിലയിൽ ചെറിയ ശതമാനം കുറവ് മാത്രമേ വരുത്തുകയുള്ളൂവെന്ന് ട്രംപും സമ്മതിച്ചു.

ADVERTISEMENT

ഇന്ധനവില വർധനവിനെത്തുടർന്ന് ട്രംപിന്റെ ജനപ്രീതിയിൽ ഇടിവുണ്ടായതായി ഇപ്സോസ് പബ്ലിക് അഫയേഴ്സ് നടത്തിയ സർവേയിൽ വ്യക്തമാക്കുന്നു. സർവേയിൽ പങ്കെടുത്ത 75 ശതമാനത്തിലധികം ആളുകൾ വിലവർധനവിന് ട്രംപിനെയാണ് കുറ്റപ്പെടുത്തിയത്. വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ഭരണകൂടം ഇത്തരമൊരു നീക്കത്തിന് മുതിരുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. നികുതി ഒഴിവാക്കുന്നത് വഴി പ്രതിമാസം 350 കോടി ഡോളറിന്റെ നഷ്ടം യുഎസ് ഖജനാവിനുണ്ടാകുമെന്ന് കമ്മിറ്റി ഫോർ എ റെസ്‌പോൺസിബിൾ ഫെഡറൽ ബജറ്റ് വ്യക്തമാക്കി.

ADVERTISEMENT

1993-ന് ശേഷം അമേരിക്കയിൽ ഫെഡറൽ ഇന്ധന നികുതിയിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് കോൺഗ്രഷണൽ ബജറ്റ് ഓഫീസ് അറിയിച്ചു. അതേസമയം, സമാനമായ സാഹചര്യം നേരിടുന്ന കാനഡയിൽ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ സർക്കാർ ഏപ്രിൽ പകുതിയോടെ ഇന്ധന നികുതി ഒഴിവാക്കിയിരുന്നു. കാനഡയിൽ ഗ്യാസിന് ലിറ്ററിന് 10 സെന്റും ഡീസലിന് 4 സെന്റുമാണ് നികുതി ഇളവ് നൽകിയത്. ഈ ഇളവ് ലേബർ ഡേ വരെ തുടരുമെന്ന് കനേഡിയൻ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

America is sweating over rising fuel prices; Is Trump’s tax cuts just a blind eye? Report says!

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഫ്രഞ്ച് തീരത്ത് ആഡംബര കപ്പലിൽ ഉദരരോഗം പടരുന്നു; കടലിൽ കുടുങ്ങിയത് ആയിരത്തിലധികം യാത്രക്കാരെന്ന് റിപ്പോർട്ട്
World

ഫ്രഞ്ച് തീരത്ത് ആഡംബര കപ്പലിൽ ഉദരരോഗം പടരുന്നു; കടലിൽ കുടുങ്ങിയത് ആയിരത്തിലധികം യാത്രക്കാരെന്ന് റിപ്പോർട്ട്

by Canada Varthakal
May 14, 2026
കാത്തിരിപ്പിന് വിരാമം; അബ്ദുൽ റഹീം മെയ് 19-ന് മോചിതനാകും, 20-ന് നാട്ടിലെത്തുമെന്ന് ആക്ഷൻ കൗൺസിൽ റിപ്പോർട്ട്
World

കാത്തിരിപ്പിന് വിരാമം; അബ്ദുൽ റഹീം മെയ് 19-ന് മോചിതനാകും, 20-ന് നാട്ടിലെത്തുമെന്ന് ആക്ഷൻ കൗൺസിൽ റിപ്പോർട്ട്

by Canada Varthakal
May 14, 2026
സമാധാന കരാർ അകലെയോ? വെടിനിർത്തൽ പ്രഖ്യാപനങ്ങൾക്കിടെഷ്യയുടെ ‘ഡേ ടൈം’ അറ്റാക്ക്; തിരിച്ചടിച്ച് യുക്രൈനും
World

സമാധാന കരാർ അകലെയോ? വെടിനിർത്തൽ പ്രഖ്യാപനങ്ങൾക്കിടെഷ്യയുടെ ‘ഡേ ടൈം’ അറ്റാക്ക്; തിരിച്ചടിച്ച് യുക്രൈനും

by Canada Varthakal
May 14, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.