മോൺട്രിയൽ: നാഷണൽ ഹോക്കി ലീഗ് (NHL) പ്ലേഓഫ് ആവേശം കൊടുമുടിയിലെത്തിയതോടെ മോൺട്രിയൽ നഗരം കനേഡിയൻസ് ടീമിന്റെ ഔദ്യോഗിക നിറങ്ങളായ ചുവപ്പ്, വെള്ള, നീല (Bleu-Blanc-Rouge) പ്രഭയിൽ മുങ്ങി. ബഫല്ലോ സേബേഴ്സിനെതിരായ രണ്ടാം റൗണ്ട് പ്ലേഓഫ് പരമ്പരയിലെ നിർണ്ണായകമായ മൂന്നാം മത്സരത്തിന് മുന്നോടിയായാണ് നഗരത്തിലെ പ്രധാന കെട്ടിടങ്ങളും സ്മാരകങ്ങളും ടീമിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വർണ്ണാഭമായത്.
ഡൗൺടൗണിലെ പ്രധാന ഓഫീസ് സമുച്ചയമായ പ്ലേസ് വില്ലെ മേരി മുതൽ സെന്റ് ലോറൻസ് നദിയിലെ ബയോസ്ഫിയർ വരെയുള്ള നഗരത്തിലെ പ്രമുഖ കേന്ദ്രങ്ങളെല്ലാം ഇപ്പോൾ കനേഡിയൻസ് ടീമിന് പിന്തുണയുമായി വർണ്ണഭമായി നിൽക്കുകയാണ്. നഗരമധ്യത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ കനേഡിയൻസ് പതാകകൾ ഉയരുകയും പ്രശസ്തമായ കനേഡിയൻ നാഷണൽ റെയിൽവേ ആസ്ഥാനം, സൺ ലൈഫ് ബിൽഡിംഗ് എന്നിവ ടീം നിറങ്ങളിൽ തിളങ്ങുകയും ചെയ്യുന്നു. വിമാനത്താവളം മുതൽ നഗരത്തിലെ വിനോദസഞ്ചാര കേന്ദ്രമായ ഫെറിസ് വീൽ വരെ ഈ ഹോക്കി ആവേശത്തിൽ പങ്കുചേരുന്നുണ്ട്.
പ്രാദേശിക ആരാധകർക്കിടയിൽ വലിയ ആവേശമാണ് പ്ലേഓഫ് മത്സരങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. കുടുംബാംഗങ്ങളും കുട്ടികളുമടക്കം ‘ഗോ ഹാബ്സ് ഗോ’ (Go Habs Go) എന്ന മുദ്രാവാക്യങ്ങളുമായി തെരുവുകളിലും സമൂഹമാധ്യമങ്ങളിലും സജീവമാണ്. പതിറ്റാണ്ടുകളായി ടീമിനെ പിന്തുണയ്ക്കുന്ന മുതിർന്ന ആരാധകർ മുതൽ പുതിയ തലമുറ വരെ ഒരുപോലെ ഈ സ്പോർട്സ് മാമാങ്കത്തെ വരവേൽക്കുന്നു. 30 വർഷത്തിലേറെയായി ഹോക്കി ആരാധകരായവർ തങ്ങളുടെ കുട്ടിക്കാലത്തെ മത്സര ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് ടീമിന് ആത്മവിശ്വാസം പകരുകയാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Montreal in playoff excitement; city in 'blue-blanc-rouge' colors




