കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണകക്ഷിയായ എൽഡിഎഫിനെ അമ്പരപ്പിച്ചുകൊണ്ട് യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തുന്നത്. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മണിക്കൂർ പിന്നിടുമ്പോൾ പുറത്തുവരുന്ന സൂചനകൾ പ്രകാരം യുഡിഎഫ് 83 സീറ്റുകളിലും എൽഡിഎഫ് 64 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. 5 മണ്ഡലങ്ങളിൽ ലീഡ് നിലനിർത്താൻ എൻഡിഎയ്ക്കും സാധിച്ചിട്ടുണ്ട്.
ഗതാഗത മന്ത്രി ഗണേഷ് കുമാറും ആരോഗ്യ മന്ത്രി വീണാ ജോർജും എം.ബി. രാജേഷും ഉൾപ്പെടെ മന്ത്രിസഭയിലെ 9 പ്രമുഖർ നിലവിൽ പിന്നിലാണ് എന്നത് എൽഡിഎഫിന് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. പാലായിൽ ജോസ് കെ. മാണിയും പിന്നിലായപ്പോൾ, ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനും പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ലീഡ് നിലനിർത്തുന്നുണ്ട്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പേരാവൂരിലും രാജീവ് ചന്ദ്രശേഖർ നേമത്തും നിലവിൽ മുന്നിലാണ്.
കാസർകോട്, പാലക്കാട്, കഴക്കൂട്ടം, മഞ്ചേശ്വരം, നേമം എന്നിവിടങ്ങളിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്. കളമശേരിയിൽ സ്ട്രോങ് റൂമിന്റെ താക്കോൽ കാണാതായതിനെ തുടർന്ന് പൂട്ട് പൊളിച്ച് വോട്ടെണ്ണൽ തുടങ്ങിയത് ചെറിയ തോതിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. തിടുക്കം കാട്ടാതെ കൃത്യതയോടെ വോട്ടെണ്ണൽ പൂർത്തിയാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുള്ളതിനാൽ അന്തിമ ഫലം വരാൻ ഇത്തവണ വൈകിയേക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
KERALA ELECTION TREND






