വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനമായിരിക്കും തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കാണാൻ സാധിക്കുകയെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. വ്യക്തമാക്കി. കേരളത്തിൽ 1977-ലെ ചരിത്രം ആവർത്തിക്കുമെന്നും 111 സീറ്റുകൾ നേടി യു.ഡി.എഫ്. അധികാരത്തിൽ വരുമെന്നുമാണ് അദ്ദേഹം അവകാശപ്പെടുന്നത്. നിലവിലെ എല്ലാ സർവേകളും യു.ഡി.എഫിന്റെ വിജയമാണ് പ്രവചിക്കുന്നത്.
ഇത്തവണ പരമ്പരാഗത കമ്മ്യൂണിസ്റ്റ് പാർട്ടി വോട്ടുകൾ ഉൾപ്പെടെ യു.ഡി.എഫിന് ലഭിച്ചിട്ടുണ്ടെന്നും, ഇത് ഒരു സർവേകൾക്കും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ബി.ജെ.പിക്ക് ഒരു സീറ്റിലധികം ലഭിക്കില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ മാധ്യമങ്ങളോട് വ്യക്തമാക്കി. യു.ഡി.എഫ്. വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് വരുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം.
തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി മുന്നണിയിൽ പൊട്ടിത്തെറിയുണ്ടാകും എന്ന പ്രതീക്ഷയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു. ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനമായിരിക്കും ഇക്കാര്യത്തിൽ നടപ്പിലാക്കുക. യു.ഡി.എഫ്. അധികാരത്തിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയെക്കുറിച്ചുള്ള അന്തിമ തീരുമാനം പുറത്തുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
The fall of the Communist Party is near; MP Rajmohan Unnithan’s strong response against the Left
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



