കേരളം ആര് ഭരിക്കുമെന്ന ചോദ്യത്തിന് നാളെ രാവിലെ എട്ടുമണിയോടെ ഉത്തരമാകും. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ കൃത്യസമയത്ത് ആരംഭിക്കാനുള്ള വിപുലമായ ഒരുക്കങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കിയിട്ടുണ്ട്. ആദ്യം തപാൽ വോട്ടുകളാണ് എണ്ണുക. ഇതിനായി 15,465 ഉദ്യോഗസ്ഥരെയാണ് സജ്ജമാക്കിയിരിക്കുന്നത്. സംസ്ഥാനം വലിയ രാഷ്ട്രീയ ആകാംക്ഷയോടെയാണ് ഈ ഫലപ്രഖ്യാപനത്തെ കാത്തിരിക്കുന്നത്.
85-ലധികം സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചെത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യുഡിഎഫ്. എക്സിറ്റ് പോളുകൾ പ്രവചിക്കുന്ന ഭരണമാറ്റം പ്രതിപക്ഷനിരയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. തരംഗം അനുകൂലമായാൽ 100 സീറ്റുകൾ വരെ നേടാൻ കഴിയുമെന്നും, എന്തുതന്നെയായാലും 80-ൽ അധികം സീറ്റുകൾ ഉറപ്പാണെന്നുമാണ് യുഡിഎഫ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ.
അതേസമയം, എക്സിറ്റ് പോൾ ഫലങ്ങൾ തള്ളിക്കളയുന്ന എൽഡിഎഫ് ഭരണതുടർച്ചയുണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ്. 75 സീറ്റുകൾ വരെ നേടാൻ കഴിയുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. എൻഡിഎ ക്യാമ്പ് ആകട്ടെ, ചുരുങ്ങിയത് രണ്ട് സീറ്റെങ്കിലും നേടുമെന്ന പ്രതീക്ഷയിലാണ്. നേമവും കഴക്കൂട്ടവും ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ അട്ടിമറി വിജയം പ്രതീക്ഷിക്കുന്ന ബിജെപിക്ക് നേമത്തെ വിജയം ഏറെ നിർണ്ണായകവുമാണ്.
Vote counting tomorrow: Fronts optimistic
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



