Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ബോധരഹിതയായ യുവതിക്ക് നേരെ ക്രൂരമായ അതിക്രമം; ടൊറന്റോ സ്വദേശികൾക്ക് 9 വർഷം തടവ്

Canada Varthakal by Canada Varthakal
May 1, 2026
in Canada
Reading Time: 1 min read
ബോധരഹിതയായ യുവതിക്ക് നേരെ ക്രൂരമായ അതിക്രമം; ടൊറന്റോ സ്വദേശികൾക്ക് 9 വർഷം തടവ്

ടൊറന്റോ: അബോധാവസ്ഥയിലായ യുവതിയെ പൊതുമന്ദിരത്തിലെ ഗോവണിപ്പടിയിൽ വെച്ച് ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ രണ്ട് പ്രതികൾക്ക് ഒൻപത് വർഷം തടവുശിക്ഷ വിധിച്ച് ഒന്റാറിയോ കോടതി. 59-കാരനായ ജേസൺ ബാർട്ട്‌ലി, 56-കാരനായ ഗാരി ബെക്ക്ഫോർഡ് എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്. “അങ്ങേയറ്റം നീചവും മനുഷ്യത്വരഹിതവുമായ പ്രവൃത്തി” എന്നാണ് പ്രതികളുടെ നടപടിയെ കോടതി വിശേഷിപ്പിച്ചത്.

CT WEB ADSNITHIN 31

2024 ഓഗസ്റ്റ് 22-നായിരുന്നു ലോകത്തെ ഞെട്ടിച്ച ഈ സംഭവം നടന്നത്. ഡൗൺടൗണിലെ ഷെർബോൺ സ്ട്രീറ്റിലുള്ള ഒരു പബ്ലിക് ഹൗസിംഗ് കോംപ്ലക്സിന്റെ ഗോവണിപ്പടിയിൽ വെച്ചായിരുന്നു അതിക്രമം. ഒന്നര മണിക്കൂറോളം നീണ്ടുനിന്ന പീഡനത്തിന്റെ ദൃശ്യങ്ങൾ അവിടെയുണ്ടായിരുന്ന സുരക്ഷാ ക്യാമറയിൽ പതിഞ്ഞിരുന്നു. എന്നാൽ അതിക്രമത്തിനിരയായ യുവതിയെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. നിയമനടപടികളിൽ “ജെയിൻ ഡോ” എന്നാണ് കോടതി ഇവരെ അഭിസംബോധന ചെയ്തത്. പീഡനവിവരം യുവതി പോലീസിനെ അറിയിച്ചിരുന്നില്ല എന്നതും കേസിന്റെ സങ്കീർണ്ണത വർദ്ധിപ്പിച്ചു.

ADVERTISEMENT

കോടതിയിൽ സമർപ്പിക്കപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പ്രകാരം, ജേസൺ ബാർട്ട്‌ലി യുവതിയെ തോളിലേറ്റി ഗോവണിപ്പടിയിലേക്ക് കൊണ്ടുവരികയായിരുന്നു. ഈ സമയം യുവതി പൂർണ്ണമായും അബോധാവസ്ഥയിലായിരുന്നുവെന്ന് ജസ്റ്റിസ് ബ്രോക്ക് ജോൺസ് നിരീക്ഷിച്ചു. പീഡനത്തിനിടെ പ്രതികൾ മയക്കുമരുന്ന് ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ഏകദേശം 52 മിനിറ്റിന് ശേഷം യുവതി ബോധം തെളിഞ്ഞ് പ്രതിയെ തള്ളിമാറ്റാൻ ശ്രമിച്ചെങ്കിലും വീണ്ടും അബോധാവസ്ഥയിലായി. തുടർന്ന് ഒന്നര മണിക്കൂറോളം കഴിഞ്ഞാണ് ഇവർ എഴുന്നേറ്റ് അവിടെ നിന്നും പോയത്. യുവതിക്ക് പ്രതികളുമായി മുൻപരിചയമില്ലെന്നും അവിടെ എങ്ങനെ എത്തിയെന്നത് ഇപ്പോഴും വ്യക്തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ശിക്ഷിക്കപ്പെട്ട രണ്ട് പേരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. ഗാരി ബെക്ക്ഫോർഡ് മുൻപും സമാനമായ രീതിയിലുള്ള ഗുരുതരമായ ലൈംഗികാതിക്രമക്കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. തടവുശിക്ഷകളോ കോടതി ഉത്തരവുകളോ ഇവരുടെ സ്വഭാവത്തിൽ മാറ്റമുണ്ടാക്കിയിട്ടില്ലെന്ന് കോടതി വിലയിരുത്തി. പ്രതികൾ കോടതിയിൽ മാപ്പപേക്ഷ നടത്തിയെങ്കിലും അതിൽ ആത്മാർത്ഥതയില്ലെന്നും തങ്ങൾ ചെയ്ത തെറ്റിന്റെ ആഴം അവർക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നും ജസ്റ്റിസ് ബ്രോക്ക് ജോൺസ് പറഞ്ഞു.

“ജെയിൻ ഡോ ആരാണെന്നോ എവിടെയാണെന്നോ നമുക്കറിയില്ല. എന്നാൽ അവർ ഈ സമൂഹത്തിലെ ബഹുമാനം അർഹിക്കുന്ന ഒരു വ്യക്തിയാണ്. അവരുടെ കുടുംബവും സുഹൃത്തുക്കളും ഈ ക്രൂരതയാൽ പരോക്ഷമായി വേദനിക്കപ്പെടുന്നുണ്ട്,” കോടതി വികാരാധീനമായി കുറിച്ചു. നിലവിൽ റിമാൻഡിൽ കഴിഞ്ഞ കാലയളവ് കുറച്ച് ബാക്കി ഏഴര വർഷം കൂടി പ്രതികൾ ജയിലിൽ കഴിയേണ്ടി വരും.

ലൈംഗികാതിക്രമങ്ങൾ നേരിടേണ്ടി വരുന്നവർക്കോ അത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവർക്കോ സഹായത്തിനായി കാനഡയിലെ ടൊറന്റോ റേപ്പ് ക്രൈസിസ് സെന്റർ (+1 416 597 8808) പോലുള്ള ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Two Toronto men sentenced to 9 years in prison for brutal assault on unconscious woman

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: Two Toronto men sentenced to 9 years in prison for brutal assault on unconscious woman
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Hockey Night in Canada Punjabi
Canada

18 വർഷത്തെ പാരമ്പര്യത്തിന് വിരാമം: ‘ഹോക്കി നൈറ്റ് ഇൻ കാനഡ പഞ്ചാബി’ ഷോ അവസാനിപ്പിച്ച് റോജേഴ്സ് മീഡിയ

by Canada Varthakal
August 14, 2026
Ontario Premier Doug Ford
Canada

ഒന്റാറിയോയിൽ ഇനി സാമ്പത്തിക ആനുകൂല്യങ്ങൾ കിട്ടില്ല! വ്യാജ താമസക്കാർക്കും താത്കാലിക വിസക്കാർക്കും നിയന്ത്രണങ്ങൾ

by Canada Varthakal
August 14, 2026
Ships are anchored in the Strait of Hormuz
Canada

ഹോർമൂസിൽ ​ഗതാ​ഗതം തടസ്സപ്പെത്തി,അന്താരാഷ്ട്ര സമാധാനത്തിന് ഭീഷണി; ഇറാൻ ഉദ്യോ​ഗസ്ഥർക്ക് ഉപരോധം ഏർപ്പെടുത്തി കാനഡ

by Canada Varthakal
August 14, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.