Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Election '26

യുഡിഎഫ് 90 സീറ്റ് വരെ നേടുമെന്ന് ആക്സിസ് മൈ ഇന്ത്യ; 9 ഏജൻസികളുടെ സർവേ ഫലങ്ങൾ പുറത്ത്!

Canada Varthakal by Canada Varthakal
April 30, 2026
in Election '26
Reading Time: 1 min read
യുഡിഎഫ് 90 സീറ്റ് വരെ നേടുമെന്ന് ആക്സിസ് മൈ ഇന്ത്യ; 9 ഏജൻസികളുടെ സർവേ ഫലങ്ങൾ പുറത്ത്!

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ജനവിധി അറിയാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നു. ടൈംസ് നൗ ജെവിസി, പി മാർക്, പീപ്പിൾസ് പൾസ്, വോട്ട് വൈബ്, ആക്സിസ് മൈ ഇന്ത്യ, ചാണക്യ സ്ട്രാറ്റജീസ്, പീപ്പിൾ ഇൻസൈറ്റ്, ജേർണോ മിറർ, മാട്രിസ് എന്നീ 9 പ്രധാന ഏജൻസികളുടെ സർവേ ഫലങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനമനുസരിച്ച് യുഡിഎഫിന് 90 സീറ്റ് വരെ നേടാൻ സാധിക്കും.

പുറത്തുവന്ന സർവേ ഫലങ്ങൾ പ്രകാരം എൽഡിഎഫിന് 49 മുതൽ 69 വരെയും, യുഡിഎഫിന് 65 മുതൽ 85 വരെയും സീറ്റുകൾ ലഭിക്കാനാണ് സാധ്യത. ടൈംസ് നൗ ജെവിസി എൽഡിഎഫിന് 52-61, യുഡിഎഫിന് 72-84, എൻഡിഎയ്ക്ക് 03-04 സീറ്റുകൾ പ്രവചിക്കുന്നു. ആക്സിസ് മൈ ഇന്ത്യ എൽഡിഎഫിന് 49-62 (39%), യുഡിഎഫിന് 72-80 (44%), എൻഡിഎയ്ക്ക് 00-03 സീറ്റുകൾ (14%) പ്രവചിക്കുന്നു. മാട്രിസ് എൽഡിഎഫിന് 60-65, യുഡിഎഫിന് 70-75, എൻഡിഎയ്ക്ക് 03-05 സീറ്റുകൾ പ്രവചിക്കുന്നു. പീപ്പിൾ ഇൻസൈറ്റ് ആകട്ടെ എൽഡിഎഫിന് 58-68, യുഡിഎഫിന് 66-76, എൻഡിഎയ്ക്ക് 10-14 സീറ്റുകൾ പ്രവചിക്കുന്നു. കൂടാതെ, ബിജെപിക്ക് 4 സീറ്റ് വരെ പി മാർക്ക് പ്രവചിക്കുന്നുണ്ട്.

ADVERTISEMENT

എക്സിറ്റ് പോൾ ഫലങ്ങളെ മുന്നണികൾ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. നേരിയ ഭൂരിപക്ഷമായാലും കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാകുമെന്നാണ് എൽഡിഎഫ് വ്യക്തമാക്കുന്നത്. മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും മുഖ്യമന്ത്രി ഇതിനകം ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഭരണമാറ്റം ഉറപ്പെന്നും 85-ന് മുകളിൽ സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നും നേതാക്കൾ അവകാശപ്പെടുന്നു. തരംഗമുണ്ടായെങ്കിൽ 90 സീറ്റ് വരെ കടക്കുമെന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നു. ഒരു സീറ്റിലധികം നേടുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും മുന്നോട്ടുപോകുന്നത്.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് മാർച്ച് പതിനഞ്ചിനാണ് പ്രഖ്യാപിച്ചത്. കേരളത്തിലും പുതുച്ചേരിയിലും ആസാമിലും ഏപ്രിൽ 9-ന് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് പൂർത്തിയായത്. തമിഴ്നാട്ടിൽ 23-ന് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടന്നു. പശ്ചിമ ബംഗാളിൽ 23-നായിരുന്നു ആദ്യ ഘട്ടം. അതേസമയം ബംഗാളിലെ എക്സിറ്റ് പോൾ സർവെകൾ നാളെയും മറ്റന്നാളുമായി പ്രസിദ്ധീകരിക്കാനാണ് ചില പ്രധാന ഏജൻസികളുടെ തീരുമാനം. ബംഗാൾ ബിജെപി പിടിക്കുമെന്നാണ് പോൾ ഡയറിയുടെ സർവേ ഫലം വ്യക്തമാക്കുന്നത്.

Axis My India predicts UDF will win up to 90 seats; Survey results of 9 agencies out!

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

വക്കീൽമാരും എൻജിനീയർമാരും നിറഞ്ഞ രാഷ്ട്രീയം; സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് മന്ത്രിമാരുടെ ക്വാളിഫിക്കേഷൻ ലിസ്റ്റ്!
Election '26

വക്കീൽമാരും എൻജിനീയർമാരും നിറഞ്ഞ രാഷ്ട്രീയം; സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് മന്ത്രിമാരുടെ ക്വാളിഫിക്കേഷൻ ലിസ്റ്റ്!

by Canada Varthakal
May 19, 2026
പുതുയു​ഗം പിറന്നു, ദൈവനാമത്തിൽ സത്യപ്രതിജ്ഞ, വി.ഡി. സതീശൻ ഇനി കേരളത്തിന്റെ മുഖ്യമന്ത്രി!
Election '26

പുതുയു​ഗം പിറന്നു, ദൈവനാമത്തിൽ സത്യപ്രതിജ്ഞ, വി.ഡി. സതീശൻ ഇനി കേരളത്തിന്റെ മുഖ്യമന്ത്രി!

by Canada Varthakal
May 18, 2026
13ാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ഇന്ന് അധികാരമേൽക്കും; തലസ്ഥാനത്ത് കനത്ത സുരക്ഷ
Election '26

13ാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ഇന്ന് അധികാരമേൽക്കും; തലസ്ഥാനത്ത് കനത്ത സുരക്ഷ

by Canada Varthakal
May 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.