Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ടൊറന്റോ നഗരമധ്യത്തിലും ഇനി ജെറ്റ് വിമാനങ്ങൾ പറന്നിറങ്ങും; ബില്ലി ബിഷപ്പ് വിമാനത്താവള റൺവേ വികസിപ്പിക്കുന്നു

Canada Varthakal by Canada Varthakal
April 29, 2026
in Canada
Reading Time: 1 min read
ടൊറന്റോ നഗരമധ്യത്തിലും ഇനി ജെറ്റ് വിമാനങ്ങൾ പറന്നിറങ്ങും; ബില്ലി ബിഷപ്പ് വിമാനത്താവള റൺവേ വികസിപ്പിക്കുന്നു

ടൊറന്റോ: ടൊറന്റോ നഗരമധ്യത്തിലുള്ള ബില്ലി ബിഷപ്പ് വിമാനത്താവളത്തിന്റെ റൺവേ വികസിപ്പിക്കാനുള്ള നിർണ്ണായക നീക്കവുമായി ടൊറന്റോ പോർട്ട് അതോറിറ്റി (TPA). അത്യാധുനിക ജെറ്റ് വിമാനങ്ങൾക്ക് സുഗമമായി സർവീസ് നടത്താൻ പാകത്തിൽ വിമാനത്താവളത്തിന്റെ റൺവേ നീളം വർധിപ്പിക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി ഒന്റാറിയോ തടാകത്തിന്റെ അരക്കിലോമീറ്ററോളം ഭാഗം നികത്തി കരഭൂമിയാക്കി മാറ്റേണ്ടി വരുമെന്നാണ് നിലവിലെ കണക്കുകൂട്ടലുകൾ.

CT WEB ADSNITHIN 31 1

റൺവേയുടെ ഒപ്റ്റിമൽ നീളം നിശ്ചയിക്കുന്നതിനുള്ള പഠനങ്ങൾ പുരോഗമിക്കുകയാണെന്ന് ടൊറന്റോ പോർട്ട് അതോറിറ്റി അറിയിച്ചു. നിലവിൽ 1,216 മീറ്റർ മാത്രമാണ് റൺവേയുടെ നീളം. ഇത് പരമാവധി 1,830 മീറ്ററായി ഉയർത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഇതിനായി റൺവേയുടെ അറ്റത്തുള്ള സുരക്ഷാ മേഖലകൾ (RESA) ഉൾപ്പെടെ മൊത്തം 2.1 കിലോമീറ്റർ നീളത്തിൽ കരഭൂമി ആവശ്യമായി വരും. നഗരത്തിന്റെ ഉൾഭാഗത്തുള്ള ജലപാതകളെയും തീരപ്രദേശത്തെ പാർപ്പിട പദ്ധതികളെയും ബാധിക്കാത്ത വിധത്തിൽ പടിഞ്ഞാറ് ഭാഗത്തേക്കായിരിക്കും റൺവേ പ്രധാനമായും വ്യാപിപ്പിക്കുക.

ADVERTISEMENT

പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിന് ബദലായി ബിള്ളി ബിഷപ്പിനെ മാറ്റാനാണ് പ്രീമിയർ ഡഗ് ഫോർഡിന്റെ നേതൃത്വത്തിലുള്ള ഒന്റാറിയോ സർക്കാരിന്റെ നീക്കം. വിമാനത്താവളത്തിന്റെ നിയന്ത്രണത്തിൽ നിർണ്ണായക പങ്ക് വഹിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രവിശ്യാ സർക്കാർ. കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിനും വലിയ വിമാനങ്ങൾക്ക് സൗകര്യമൊരുക്കുന്നതിനും ഈ വികസനം അനിവാര്യമാണെന്ന് ഗതാഗത മന്ത്രി പ്രഭ്മീത് സർക്കാരിയ വ്യക്തമാക്കി. ലണ്ടൻ, ന്യൂയോർക്ക്, ചിക്കാഗോ തുടങ്ങിയ ആഗോള നഗരങ്ങളിലേതുപോലെ ടൊറന്റോയ്ക്കും രണ്ട് പ്രധാന വിമാനത്താവളങ്ങൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വികസന പദ്ധതിക്കെതിരെ നഗരസഭയും പ്രാദേശിക നിവാസികളും രംഗത്തെത്തിയിട്ടുണ്ട്. വിമാനത്താവള വികസനം പരിസര പ്രദേശങ്ങളിൽ വലിയ തോതിലുള്ള ഗതാഗതക്കുരുക്കിനും മലിനീകരണത്തിനും കാരണമാകുമെന്ന് മേയർ ഒലിവിയ ചൗ ഉൾപ്പെടെയുള്ളവർ മുന്നറിയിപ്പ് നൽകുന്നു. കേവലം 200 ഏക്കറിൽ മാത്രം വ്യാപിച്ചുകിടക്കുന്ന ബിള്ളി ബിഷപ്പ് വിമാനത്താവളത്തിൽ ജെറ്റ് വിമാനങ്ങൾ കൂടി എത്തുന്നതോടെ ജനജീവിതം ദുസ്സഹമാകുമെന്നാണ് എൻ.ഡി.പി (NDP) ആരോപിക്കുന്നത്. എന്നാൽ, പരിസ്ഥിതി സൗഹൃദവും ശബ്ദമലിനീകരണം കുറഞ്ഞതുമായ പുതിയ വിമാനങ്ങൾക്കായിരിക്കും മുൻഗണന നൽകുകയെന്ന് പോർട്ട് അതോറിറ്റി വ്യക്തമാക്കി.

വികസനവുമായി ബന്ധപ്പെട്ട അന്തിമ രൂപരേഖ തയ്യാറായിട്ടില്ലെങ്കിലും, വരും മാസങ്ങളിൽ പ്രദേശവാസികളുമായും വിവിധ സ്റ്റേക്ക് ഹോൾഡർമാരുമായും ചർച്ചകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ടൊറന്റോയുടെ വാണിജ്യ-ഗതാഗത മേഖലകളിൽ വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുന്ന ഈ പദ്ധതി പ്രവിശ്യാ സർക്കാരും നഗരസഭയും തമ്മിലുള്ള പുതിയ രാഷ്ട്രീയ പോരിനും വേദിയൊരുക്കിയിരിക്കുകയാണ്.

Jet planes will now land in downtown Toronto; Billy Bishop Airport expands runway

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: Billy Bishop Airport expands runway
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Hockey Night in Canada Punjabi
Canada

18 വർഷത്തെ പാരമ്പര്യത്തിന് വിരാമം: ‘ഹോക്കി നൈറ്റ് ഇൻ കാനഡ പഞ്ചാബി’ ഷോ അവസാനിപ്പിച്ച് റോജേഴ്സ് മീഡിയ

by Canada Varthakal
August 14, 2026
Ontario Premier Doug Ford
Canada

ഒന്റാറിയോയിൽ ഇനി സാമ്പത്തിക ആനുകൂല്യങ്ങൾ കിട്ടില്ല! വ്യാജ താമസക്കാർക്കും താത്കാലിക വിസക്കാർക്കും നിയന്ത്രണങ്ങൾ

by Canada Varthakal
August 14, 2026
Ships are anchored in the Strait of Hormuz
Canada

ഹോർമൂസിൽ ​ഗതാ​ഗതം തടസ്സപ്പെത്തി,അന്താരാഷ്ട്ര സമാധാനത്തിന് ഭീഷണി; ഇറാൻ ഉദ്യോ​ഗസ്ഥർക്ക് ഉപരോധം ഏർപ്പെടുത്തി കാനഡ

by Canada Varthakal
August 14, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.