Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Sports

‘വൈഭവ് മനുഷ്യനല്ല, ബാറ്റിൽ AI ചിപ്പുണ്ട്’; 15-കാരൻ്റെ ബാറ്റിം​ഗ് കണ്ട് കിളിപോയി പാക് ക്രിക്കറ്റ് നിരീക്ഷകൻ!

Canada Varthakal by Canada Varthakal
April 27, 2026
in Sports
Reading Time: 1 min read
‘വൈഭവ് മനുഷ്യനല്ല, ബാറ്റിൽ AI ചിപ്പുണ്ട്’; 15-കാരൻ്റെ ബാറ്റിം​ഗ് കണ്ട് കിളിപോയി പാക് ക്രിക്കറ്റ് നിരീക്ഷകൻ!

ഐപിഎല്ലിൽ റൺമല തീർക്കുന്ന രാജസ്ഥാൻ റോയൽസിൻ്റെ വിസ്മയ ബാലൻ വൈഭവ് സൂര്യവംശിക്കെതിരെ വിചിത്രമായ ആരോപണവുമായി പാകിസ്താൻ ക്രിക്കറ്റ് നിരീക്ഷകൻ നൗമാൻ നിയാസ്. വൈഭവിൻ്റെ ബാറ്റിനുള്ളിൽ പന്തിൻ്റെ പ്രഹരശേഷി വർദ്ധിപ്പിക്കാൻ ‘എഐ ചിപ്പ്’ ഘടിപ്പിച്ചിട്ടുണ്ടെന്നും, അതിനാൽ ബാറ്റ് ഉടൻ തന്നെ ലാബിൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്നുമാണ് നിയാസിൻ്റെ വാദം. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ വെറും 36 പന്തിൽ വൈഭവ് സെഞ്ച്വറി കുറിച്ചതിന് പിന്നാലെ ‘സ്മാഷ് ഹിറ്റ്’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

WhatsApp Image 2026 04 26 at 3.20.20 PM

വാഡ കായികതാരങ്ങളിൽ ഉത്തേജകമരുന്ന് പരിശോധന നടത്തുന്നത് പോലെ വൈഭവിൻ്റെ ബാറ്റ് ലാബിലേക്ക് അയക്കണമെന്ന് നിയാസ് ആവശ്യപ്പെട്ടു. 15 വയസ്സുള്ള ഒരു കുട്ടിക്ക് ഇത്രയധികം കരുത്തുണ്ടാകില്ലെന്നും സാധാരണഗതിയിൽ 18 വയസ്സൊക്കെ ആകുമ്പോഴാണ് ശരീരത്തിൽ മസിലുകൾ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗ്രൗണ്ടിൻ്റെ എല്ലാ വശങ്ങളിലേക്കും പന്ത് അടിച്ചുപറത്തുന്ന ഈ താരം മനുഷ്യനാണോ എന്ന് സംശയമുണ്ടെന്നും നൗമാൻ നിയാസ് കൂട്ടിച്ചേർത്തു.

ADVERTISEMENT

ഹൈദരാബാദിനെതിരെ 36 പന്തിൽ 103 റൺസ് നേടിയ വൈഭവ് ഐപിഎൽ ചരിത്രത്തിലെ മൂന്നാമത്തെ അതിവേഗ സെഞ്ച്വറിയാണ് സ്വന്തമാക്കിയത്. ആ ഇന്നിംഗ്‌സിൽ 12 സിക്‌സറുകൾ പറത്തി ഒരു ഐപിഎൽ ഇന്നിംഗ്‌സിൽ ഏറ്റവും കൂടുതൽ സിക്‌സർ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും വൈഭവ് സ്വന്തം പേരിലാക്കി. നിലവിൽ 8 മത്സരങ്ങളിൽ നിന്ന് 357 റൺസുമായി ഓറഞ്ച് ക്യാപ്പ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഈ കൗമാരതാരം. ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറാൻ ലക്ഷ്യമിട്ട് മുന്നേറുന്ന വൈഭവിൻ്റെ അസാമാന്യ ബാറ്റിംഗ് കണ്ട് അത്ഭുതപ്പെടുന്നതിന് പകരം സാങ്കേതികവിദ്യയുടെ സഹായമുണ്ടെന്ന് ആരോപിക്കുന്ന പാക് നിരീക്ഷകൻ്റെ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പരിഹാസമാണ് ഉയരുന്നത്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

pakistan-cricket-critic-claims-vaibhav-suryavanshi-bat-has-ai-chip

Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം: ഷൂട്ടിംഗിൽ വിദർശ കെ. വിനോദിന് വെള്ളി മെഡൽ
Sports

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം: ഷൂട്ടിംഗിൽ വിദർശ കെ. വിനോദിന് വെള്ളി മെഡൽ

by Canada Varthakal
September 20, 2026
Sunil Gavaskar Advice to Sanju Samson
Sports

സഞ്ജുവിന് എവിടെയാണ് പിഴയ്ക്കുന്നത്? വഴി കാട്ടി ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്കറുടെ ഉപദേശം

by Canada Varthakal
September 17, 2026
India T20 Squad
Sports

സഞ്ജു ട്വന്റി20 ടീമിൽ; ഗില്ലും ശ്രേയസും നായകൻമാർ; വിൻഡീസിനെ നേരിടാൻ ഇന്ത്യൻ പട ഒരുങ്ങി

by Canada Varthakal
September 16, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.