വാഷിംഗ്ടൺ: കാനഡയിലേക്ക് വിനോദയാത്രയ്ക്കെന്ന വ്യാജേന 10 വയസ്സുകാരനെ അമ്മയുടെ അനുവാദമില്ലാതെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി ക്യൂബയിലേക്ക് കടത്തിയ സംഭവത്തിൽ അമേരിക്കൻ ദമ്പതികൾക്കെതിരെ കേസെടുത്തു. കുട്ടിയുടെ പിതാവായ റോസ് ഇനെസ്സ-എതിങ്ടൺ, പങ്കാളി ബ്ലൂ ഇനെസ്സ-എതിങ്ടൺ എന്നിവർക്കെതിരെയാണ് Parental Abduction-ക്കുറ്റം ചുമത്തി അധികൃതർ നടപടി സ്വീകരിച്ചത്. ക്യാമ്പിംഗ് യാത്രയ്ക്കായി കാനഡയിലേക്ക് പോകുന്നു എന്ന് വിശ്വസിപ്പിച്ചാണ് ഇവർ കുട്ടിയെ വിദേശത്തേക്ക് കൊണ്ടുപോയതെന്ന് യു.എസ്. അറ്റോർണി ഓഫീസ് അറിയിച്ചു.
മാർച്ച് 28-ന് കാൽഗറിയിലേക്ക് ക്യാമ്പിംഗിനായി പുറപ്പെട്ട സംഘം നിശ്ചിത ദിവസം ഹോട്ടലിലോ ക്യാമ്പ് സ്ഥലത്തോ എത്തിച്ചേർന്നില്ല. കാനഡയിലെത്തിയെന്ന് കുട്ടി അമ്മയെ ഫോണിലൂടെ അറിയിച്ചിരുന്നെങ്കിലും, പിന്നീട് ഇവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, സംഘം അതിർത്തി കടന്ന് വാങ്കൂവറിൽ എത്തുകയും അവിടെ നിന്ന് മെക്സിക്കോ സിറ്റി വഴി ക്യൂബയിലെ ഹവാനയിലേക്ക് കടന്നതായും മെക്സിക്കൻ അധികൃതർ സ്ഥിരീകരിച്ചു.
കുട്ടിക്ക് പ്രായപൂർത്തിയാകുന്നതിന് മുൻപ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ യാത്രയെന്ന് കുടുംബാംഗങ്ങൾ മൊഴി നൽകിയിട്ടുണ്ട്. ജനിച്ചത് ആൺകുട്ടിയായിട്ടാണെങ്കിലും കുട്ടിയെ പെൺകുട്ടിയായി വളർത്താൻ പിതാവ് ശ്രമിച്ചിരുന്നതായും ഇത് സംബന്ധിച്ച് ആശങ്കകൾ ഉണ്ടായിരുന്നതായും വാർത്താക്കുറിപ്പിൽ പറയുന്നു. ഏപ്രിൽ 16-ന് ക്യൂബൻ അധികൃതരുടെ സഹായത്തോടെ ഇവരെ കണ്ടെത്തി. നിലവിൽ കോടതി കുട്ടിയുടെ പൂർണ്ണ സംരക്ഷണാവകാശം അമ്മയ്ക്ക് നൽകിയിട്ടുണ്ട്. എഫ്.ബി.ഐ ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾ കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Father tries to force 10-year-old boy to undergo sex reassignment surgery after he crossed into Cuba, claiming he was going to Canada




