ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രധാന നിയമപ്രശ്നങ്ങൾ പരിഗണിക്കുന്ന ഒൻപതംഗ ഭരണഘടനാ ബെഞ്ച് ഇന്ന് സംസ്ഥാന സർക്കാരിന്റെ വാദം കേൾക്കും. കേസിലെ ഏഴാം ദിവസത്തെ വാദത്തിനിടെ, സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത നിലപാട് വ്യക്തമാക്കും. ലിംഗസമത്വം, ആചാരങ്ങളിലെ കോടതി ഇടപെടൽ തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിന്റെ വാദം കേസിൽ ഏറെ നിർണ്ണായകമാണ്.
മതപരമായ ആചാരങ്ങൾ ജുഡീഷ്യൽ അവലോകനത്തിന് അതീതമാണെന്ന വാദം പൂർണ്ണമായും അംഗീകരിക്കാനാവില്ലെന്ന് കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചിരുന്നു. കോടതികൾക്ക് ഇത്തരം വിഷയങ്ങളിൽ ഇടപെടാൻ പരിമിതികളുണ്ടെങ്കിലും, അധികാരമേ ഇല്ലെന്ന് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ആചാരങ്ങളുടെ യുക്തി നോക്കിയല്ല വിശ്വാസികൾ അത് പിന്തുടരുന്നതെന്നും അവിശ്വാസികൾക്ക് ആചാരങ്ങളെ ചോദ്യം ചെയ്യാൻ അവകാശമില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന വാദത്തിനിടെ ചൂണ്ടിക്കാട്ടി.
പന്തളം കൊട്ടാരത്തിന് വേണ്ടി ഹാജരായ സായി ദീപക് ഉൾപ്പെടെയുള്ള മുതിർന്ന അഭിഭാഷകർ ആചാരങ്ങളിൽ കോടതികൾ കൈകടത്തരുതെന്ന് കഴിഞ്ഞദിവസം ശക്തമായി വാദിച്ചിരുന്നു. കേരളത്തിലെ സമൂഹം ശബരിമലയിലെ ആചാരത്തെ മതത്തിന്റെ അവിഭാജ്യ ഘടകമായാണ് കാണുന്നതെന്ന് വി. ഗിരിയും കോടതിയെ അറിയിച്ചു. നിലവിൽ യുവതീ പ്രവേശനത്തെ അനുകൂലിക്കാതെയോ എതിർക്കാതെയോ ഉള്ള നിലപാടാണ് സംസ്ഥാനം രേഖാമൂലം നൽകിയിട്ടുള്ളതെങ്കിലും, ഇന്നത്തെ വാദത്തോടെ സർക്കാരിന്റെ കൃത്യമായ നിലപാട് പുറത്തുവരും.
Sabarimala women’s entry: State government’s argument today; Nine-judge bench’s stance is decisive
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



