കാനഡയിലെ സെന്റ് തോമസ് മലയാളി കൂട്ടായ്മയുടെ കരുത്തായി മാറിയ കേരള അസോസിയേഷൻ ഓഫ് സൈന്റ് തോമസ് ഒന്റാറിയോ (KASTO) 2026-28 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏപ്രിൽ 12-ന് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്. സംഘടനയുടെ ബൈലോ നിലവിൽ വന്നതിനുശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഇതിനുണ്ട്.
ഹനിൽ അഗസ്റ്റിൻ പ്രസിഡന്റായും ടിറ്റോ ദേവസ്യ ആന്റണി സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ഷിജു തോമസ് (ട്രഷറർ), ബിജു മാത്യു (വൈസ് പ്രസിഡന്റ്), സിനോജ് ജോസഫ് (ജോയിന്റ് സെക്രട്ടറി), അരുൺ കുമാർ (ജോയിന്റ് ട്രഷറർ) എന്നിവരാണ് മറ്റ് പ്രധാന ഭാരവാഹികൾ. നിധിൻ ജോസഫ് (ഇവന്റ് കൺവീനർ), ബിജോയ് വർഗീസ് (ആർട്സ് ആൻഡ് സ്പോർട്സ് കോർഡിനേറ്റർ) എന്നിവരും പുതിയ ടീമിന്റെ ഭാഗമാണ്.
സാങ്കേതിക-യുവജന വിഭാഗങ്ങളിലും ശക്തമായ പ്രാതിനിധ്യമാണ് ഇക്കുറി ഉള്ളത്. ഷോജി ജോർജ് തോമസ്, അനീഷ് തോമസ് എന്നിവർ ഐടി & സോഷ്യൽ മീഡിയ വിഭാഗങ്ങൾ കൈകാര്യം ചെയ്യും. യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാൻ അന്ന മരിയ മനോജ്, ആഞ്ജലീൻ സെറ ഡാരിസ് എന്നിവരെ യൂത്ത് കോർഡിനേറ്റർമാരായി തിരഞ്ഞെടുത്തു. ഷെബി അബ്രഹാം, ഡാരീസ് ജേക്കബ്, ജോർജ് മാത്യു എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ. ബോർഡ് ഓഫ് ഡയറക്ടേഴ്സ് ആയി ഇമ്മാനുവേൽ തോമസ്, മനോജ് ജേക്കബ്, എബിൻ അബ്രഹാം എന്നിവർ തുടരും.
മലയാളി സമൂഹത്തിന്റെ ഉന്നതിക്കും ഭാവി തലമുറയുടെ വളർച്ചയ്ക്കുമായി കൂടുതൽ കർമ്മപദ്ധതികൾ ആവിഷ്കരിക്കുമെന്ന് പ്രസിഡന്റ് ഹനിൽ അഗസ്റ്റിൻ പറഞ്ഞു. സെന്റ് തോമസ്-ലണ്ടൻ ഒന്റാറിയോ മേഖലയിലെ മറ്റ് സംഘടനകളുമായി സഹകരിച്ചു പ്രവർത്തിക്കാനാണ് അസോസിയേഷൻ ലക്ഷ്യമിടുന്നതെന്ന് സെക്രട്ടറി ടിറ്റോ ദേവസ്യ വ്യക്തമാക്കി. ചുരുങ്ങിയ കാലയളവിനുള്ളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച KASTO, പുതിയ നേതൃത്വത്തിന് കീഴിൽ കൂടുതൽ കരുത്തുറ്റതാകുമെന്നാണ് പ്രവാസലോകത്തിന്റെ പ്രതീക്ഷ.
Kerala Association of Saint Thomas Ontario announces new office bearers
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



