ബ്രിട്ടീഷ് കൊളംബിയ: ബ്രിട്ടീഷ് കൊളംബിയയിലെ ഗണിതശാസ്ത്രജ്ഞനും ആക്ടിവിസ്റ്റുമായ മസൂദ് മസൂദിയുടെ കൊലപാതകം ഇറാനിയൻ സമൂഹത്തിനിടയിൽ വലിയ ഭീതിക്കും ചേരിതിരിവിനും കാരണമാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ കാണാതായ മസൂദിയുടെ മൃതദേഹം മാർച്ച് പകുതിയോടെയാണ് കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് ഇറാൻ വംശജർക്കെതിരെ ഒന്നാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. തനിക്ക് വധഭീഷണിയുണ്ടെന്ന് കൊല്ലപ്പെടുന്നതിന് മാസങ്ങൾക്ക് മുൻപ് മസൂദി സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
ഇറാൻ സർക്കാരിനെ എതിർക്കുന്നവരും മുൻ രാജാവിന്റെ മകനായ റെസ പഹ്ലവിയെ അനുകൂലിക്കുന്നവരും തമ്മിലുള്ള ആഭ്യന്തര തർക്കങ്ങളാണ് ഈ കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. മസൂദിയുടെ മരണത്തിന് പിന്നാലെ പഹ്ലവിയെ വിമർശിക്കുന്ന മറ്റ് പത്തോളം പ്രമുഖർക്കും സമൂഹമാധ്യമങ്ങളിലൂടെ കൊലവിളി സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. പഹ്ലവി അനുകൂലികളാണ് ഇതിന് പിന്നിലെന്ന് വിമർശകർ ആരോപിക്കുമ്പോൾ, പ്രതിപക്ഷത്തെ അപകീർത്തിപ്പെടുത്താൻ ഇറാൻ സർക്കാർ ഏജന്റുകൾ നടത്തുന്ന നീക്കമാണിതെന്ന് പഹ്ലവിയുടെ വക്താക്കൾ തിരിച്ചടിക്കുന്നു.
യുദ്ധത്തോടും ഭരണമാറ്റത്തോടുമുള്ള വ്യത്യസ്ത നിലപാടുകൾ ബി.സിയിലെ ഇറാനികൾക്കിടയിൽ കടുത്ത ധ്രുവീകരണത്തിന് വഴിവെച്ചിരിക്കുകയാണ്. മസൂദിയുടെ കൊലപാതകത്തോടെ തങ്ങളുടെ സുരക്ഷയിൽ ആശങ്കയുള്ള പല ആക്ടിവിസ്റ്റുകളും ദിനചര്യകളിൽ മാറ്റം വരുത്തുകയും പോലീസിനെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Killing of Iranian activist in B.C. exposes increasingly bitter divisions within the diaspora



