യാത്രാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു
ആൽബർട്ട: ആൽബർട്ടയുടെ സെൻട്രൽ ആൻഡ് നോർത്തേൺ മേഖലകളിൽ ശക്തമായ മഞ്ഞുവീഴ്ച ആരംഭിച്ചതിനെ തുടർന്ന് എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . വെള്ളിയാഴ്ച രാവിലെ ചില പ്രദേശങ്ങളിൽ 30 സെന്റിമീറ്റർ വരെ മഞ്ഞ് വീഴാൻ സാധ്യതയുണ്ടെന്നും, ഇത് യാത്രാ സാഹചര്യങ്ങളെ അപകടകരമാക്കുമെന്നും അധികൃതർ അറിയിച്ചു.
രാത്രിയിൽ മഞ്ഞുവീഴ്ചയോടെ ആരംഭിച്ച കാലാവസ്ഥ ഇന്ന് കൂടുതൽ ശക്തമാകുമെന്നാണ് പ്രവചനം. റോഡുകൾ മഞ്ഞുമൂടിയതിനാൽ കാഴ്ചാ പരിധി കുറയുന്നതിനൊപ്പം, പെട്ടെന്നുള്ള കാലാവസ്ഥ മാറ്റങ്ങൾ യാത്ര അപകടകരമാക്കാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകുന്നു.
താപനില കുറയുന്നതോടെ വൈകുന്നേരം വരെ കനത്ത മഞ്ഞുവീഴ്ച തുടരും. എഡ്മണ്ടനിൽ 20 സെന്റിമീറ്റർ വരെ മഞ്ഞ് ലഭിക്കുമെന്നാണ് പ്രതീക്ഷ. അതാബാസ്ക മുതൽ ബാൻഫ് വരെയുള്ള പ്രദേശങ്ങളിൽ Narrow Snow Bands പ്രാദേശിക കാലാവസ്ഥയിൽ അപ്രതീക്ഷിത മാറ്റങ്ങൾ മാറ്റങ്ങൾ ഉണ്ടാക്കുമെന്നും എൻവിയോണ്മെന്റ് കാനഡയുടെ റിപ്പോർട്ട്.






