കൊച്ചി:കത്തുന്ന വേനൽച്ചൂടിനെ അവഗണിച്ച് ജനാധിപത്യത്തിന്റെ വലിയ ഉത്സവത്തിൽ പങ്കുചേരാൻ കേരളം ഒന്നടങ്കം ബൂത്തുകളിലേക്ക് ഒഴുകുകയാണ്. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും അതിരാവിലെ മുതൽ വോട്ടർമാരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഉച്ചയ്ക്ക് 12 മണി പിന്നിട്ടപ്പോൾ തന്നെ മിക്ക ജില്ലകളിലും പോളിങ് 40 ശതമാനം പിന്നിട്ടുകഴിഞ്ഞു.
കടുത്ത ചൂട് കണക്കിലെടുത്ത് വോട്ടർമാർ അതിരാവിലെ തന്നെ ബൂത്തുകളിൽ എത്തിയതാണ് പോളിങ് വേഗത്തിലാകാൻ കാരണമായത്. ഇത്തവണ പോളിങ് ശതമാനത്തിൽ വലിയ വർധനവ് ഉണ്ടാകുമെന്നാണ് സൂചനകൾ നൽകുന്നത്. രാഷ്ട്രീയ നേതാക്കളും സാമൂഹിക സാംസ്‌കാരിക ചലച്ചിത്ര രംഗത്തെ പ്രമുഖരിൽ പലരും രാവിലെ തന്നെ വോട്ട് ചെയ്തു.
അതിനിടെ തൃശ്ശൂർ വാണിയംപാറ ഇ.കെ.എം.യു.പി. സ്‌കൂളിൽനിന്ന് വോട്ടുചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണ് മരിച്ചു. കൊമ്പട രാമൻചിറ സ്വദേശി വിനോദ് (ഉണ്ണി ചെക്കൻ-65) ആണ് മരിച്ചത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Kerala assembly election 2026




