2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നാളെ (ഏപ്രിൽ 9) നടക്കും. സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ട് ചെയ്യാൻ എത്തുന്നവർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖകൾ കൈവശം വെക്കേണ്ടതുണ്ട്. വോട്ടർ ഐഡി (EPIC) കൈവശമില്ലാത്തവർക്ക് ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, പാസ്‌പോർട്ട്, ഫോട്ടോ പതിച്ച ബാങ്ക് പാസ്ബുക്ക്, പെൻഷൻ രേഖ അല്ലെങ്കിൽ തൊഴിലുറപ്പ് പദ്ധതിയുടെ ജോബ് കാർഡ് എന്നിവയിലേതെങ്കിലും ഒന്ന് ഹാജരാക്കി വോട്ട് ചെയ്യാവുന്നതാണ്.
രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. പോളിംഗ് സമയം അവസാനിക്കുന്നതിന് മുൻപ് ബൂത്തിലെത്തി ക്യൂവിൽ നിൽക്കുന്ന എല്ലാവർക്കും വോട്ട് ചെയ്യാൻ അവസരം ലഭിക്കും. ഇത്തവണ 2.71 കോടിയിലധികം വോട്ടർമാരാണ് ജനവിധിയെഴുതുന്നത്. വോട്ടെടുപ്പ് പ്രക്രിയ സുഗമമാക്കുന്നതിനായി സംസ്ഥാനത്തുടനീളം 30,471 പോളിംഗ് സ്റ്റേഷനുകൾ സജ്ജമാക്കിയിട്ടുണ്ട്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4-ന് നടക്കും.
വോട്ടർമാർക്ക് തങ്ങളുടെ പേര് വോട്ടർ പട്ടികയിൽ ഉണ്ടോ എന്നും ഏതാണ് പോളിങ് സ്റ്റേഷൻ എന്നും ഔദ്യോഗിക വോട്ടർ പോർട്ടൽ (https://voters.eci.gov.in) വഴി പരിശോധിക്കാവുന്നതാണ്. വോട്ടർ ഐഡിയിലെ EPIC നമ്പർ ഉപയോഗിച്ചോ, പേരും വിലാസവും നൽകിയോ, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ചോ വിവരങ്ങൾ കണ്ടെത്താം. കൂടാതെ, സിഇഒ കേരള വെബ്‌സൈറ്റിൽ നിന്ന് വോട്ടർ പട്ടികയുടെ PDF പതിപ്പും ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്.
Kerala to the polling booth tomorrow; Election Commission’s special instructions for voters
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



