തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിനെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു. നിലവിൽ അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമയിലെ നടിയുടെ പരാതിയെത്തുടർന്ന്, ഇടുക്കി എസ്.പിയുടെ നിർദേശപ്രകാരം തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
സിനിമയുടെ ചിത്രീകരണം നടക്കുന്ന ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് നടിയുടെ പരാതി. സംഭവത്തിൽ ഡിജിപിക്കും മുൻ പ്രത്യേക അന്വേഷണ സംഘത്തിനും (SIT) നടി പരാതി നൽകിയിരുന്നു. നടിയുടെ മൊഴി സത്യമാണെന്ന് പ്രാഥമികമായി വ്യക്തമായതോടെ, എറണാകുളം സിറ്റി ഡിസിപി അശ്വതി ജിജിയുടെ മേൽനോട്ടത്തിൽ അന്വേഷണം ശക്തമാക്കി. കഴിഞ്ഞ ദിവസം വനിതാ പോലീസ് സ്റ്റേഷനിൽ വെച്ച് നടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു.
അതീവ രഹസ്യമായാണ് പോലീസ് കേസെടുത്തതും തുടർന്നുള്ള അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയതും. നിലവിൽ തൊടുപുഴ പോലീസിന്റെ കസ്റ്റഡിയിലുള്ള രഞ്ജിത്തിനെ ഉടൻ തന്നെ കൊച്ചി പോലീസിന് കൈമാറും. സിറ്റി കമ്മീഷണർ കാളിരാജ് മഹേശ്വറിനാണ് പരാതി കൈമാറിയിട്ടുള്ളത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Director Ranjith arrested for allegedly harassing young actress




