Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Election '26

‘ചോദ്യം മനസ്സിലുണ്ടായാൽ പോരാ, ചോദിക്കണം’; മുഖ്യമന്ത്രിയും മാധ്യമപ്രവർത്തകരും തമ്മിൽ വാക്കേറ്റം, തിരിച്ചടിച്ച് പിണറായി

Canada Varthakal by Canada Varthakal
March 30, 2026
in Election '26
Reading Time: 1 min read
‘ചോദ്യം മനസ്സിലുണ്ടായാൽ പോരാ, ചോദിക്കണം’; മുഖ്യമന്ത്രിയും മാധ്യമപ്രവർത്തകരും തമ്മിൽ വാക്കേറ്റം, തിരിച്ചടിച്ച് പിണറായി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരും മുഖ്യമന്ത്രിയും തമ്മിൽ കടുത്ത വാക്കേറ്റം. സർക്കാരിന്റെ പുതിയ പദ്ധതികളുടെ പുരോഗതി വിശദീകരിക്കാനായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിന്റെ അവസാന ഘട്ടത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. മുഖ്യമന്ത്രി ഒരു വിഭാഗം മാധ്യമങ്ങൾക്ക് മാത്രമാണ് മറുപടി നൽകുന്നതെന്നും സിപിഎമ്മിന്റെ മുഖപത്രത്തിലെയും ചാനലിലെയും പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് മാത്രമാണ് വിശദീകരണം നൽകുന്നതെന്നും ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തകർ രംഗത്തെത്തിയതോടെയാണ് തർക്കം ഉടലെടുത്തത്.

വാർത്താസമ്മേളനം അവസാനിപ്പിച്ച് മുഖ്യമന്ത്രി എഴുന്നേറ്റപ്പോഴാണ് മാധ്യമപ്രവർത്തകർ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ഈ രീതി ശരിയല്ലെന്നും, പിന്നെ എന്തിനാണ് വാർത്താസമ്മേളനം വിളിച്ചുകൂട്ടിയതെന്നും മാധ്യമപ്രവർത്തകർ ചോദിച്ചു. ഇത് വാർത്താസമ്മേളനങ്ങളിലെ സ്ഥിരം ശൈലിയാണെന്നും മാധ്യമപ്രവർത്തകർ കുറ്റപ്പെടുത്തി. ഇതോടെ ഹാളിൽ നിന്ന് പുറത്തേക്ക് പോകാൻ തുടങ്ങിയ മുഖ്യമന്ത്രി തിരികെയെത്തി മാധ്യമപ്രവർത്തകർക്ക് മറുപടി നൽകി.

ADVERTISEMENT
CT WEB ADSNITHIN 18 1

ചോദ്യങ്ങൾ മനസ്സിലുണ്ടായാൽ മാത്രം പോരെന്നും അത് കൃത്യമായി ചോദിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇവിടെ ചിലർക്ക് പ്രത്യേക അജണ്ടകളും ഉദ്ദേശ്യങ്ങളുമുണ്ടെന്നും അതാണ് ഇപ്പോൾ പ്രകടമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. “ഇത് ഏതെങ്കിലും വാർത്താസമ്മേളനത്തിൽ കാണുന്ന കാര്യമാണോ? നിങ്ങൾ എല്ലാവരും ചോദ്യങ്ങൾ ചോദിച്ചു. അത് ഏത് മാധ്യമപ്രവർത്തകരാണെന്ന് ഞാൻ വേർതിരിച്ചു ചോദിച്ചില്ല. ചോദിച്ച കാര്യങ്ങൾക്ക് വിശദമായി മറുപടി നൽകിയിട്ടുണ്ട്. നിങ്ങളിൽ ചിലരുടെ മനസ്സിൽ ചോദ്യങ്ങളുണ്ടാകും. അത് ചോദിച്ചാലല്ലേ എനിക്ക് ഉത്തരം പറയാൻ പറ്റൂ?” എന്ന് മുഖ്യമന്ത്രി ചോദിച്ചു.

പത്രസമ്മേളനത്തിൽ എല്ലാവർക്കും ചോദ്യം ചോദിക്കാൻ അവസരം ലഭിച്ചെന്ന് വരില്ലെന്നും സമയം കഴിഞ്ഞതുകൊണ്ടാണ് താൻ വാർത്താസമ്മേളനം അവസാനിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഈ വിശദീകരണത്തിന് ശേഷവും മാധ്യമപ്രവർത്തകർ കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും അതിനൊന്നും മറുപടി നൽകാതെ മുഖ്യമന്ത്രി ഹാൾ വിട്ടു മടങ്ങുകയായിരുന്നു. നേരത്തെയും വാർത്താസമ്മേളനങ്ങളിലെ ചോദ്യോത്തര സമയത്തെച്ചൊല്ലി സമാനമായ തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, മുഖ്യമന്ത്രി മറുപടി പറയാൻ ഡയസ്സിലേക്ക് തിരിച്ചെത്തിയത് ഇന്നത്തെ വാർത്താസമ്മേളനത്തെ കൂടുതൽ ശ്രദ്ധേയമാക്കി.

pinarayi-vijayan-faces-backlash-over-selective-questioning

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: pinarayi-vijayanselective-questioning
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

വക്കീൽമാരും എൻജിനീയർമാരും നിറഞ്ഞ രാഷ്ട്രീയം; സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് മന്ത്രിമാരുടെ ക്വാളിഫിക്കേഷൻ ലിസ്റ്റ്!
Election '26

വക്കീൽമാരും എൻജിനീയർമാരും നിറഞ്ഞ രാഷ്ട്രീയം; സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് മന്ത്രിമാരുടെ ക്വാളിഫിക്കേഷൻ ലിസ്റ്റ്!

by Canada Varthakal
May 19, 2026
പുതുയു​ഗം പിറന്നു, ദൈവനാമത്തിൽ സത്യപ്രതിജ്ഞ, വി.ഡി. സതീശൻ ഇനി കേരളത്തിന്റെ മുഖ്യമന്ത്രി!
Election '26

പുതുയു​ഗം പിറന്നു, ദൈവനാമത്തിൽ സത്യപ്രതിജ്ഞ, വി.ഡി. സതീശൻ ഇനി കേരളത്തിന്റെ മുഖ്യമന്ത്രി!

by Canada Varthakal
May 18, 2026
13ാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ഇന്ന് അധികാരമേൽക്കും; തലസ്ഥാനത്ത് കനത്ത സുരക്ഷ
Election '26

13ാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ഇന്ന് അധികാരമേൽക്കും; തലസ്ഥാനത്ത് കനത്ത സുരക്ഷ

by Canada Varthakal
May 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.