ബെംഗളൂരു: ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ 2026 സീസണിന് ആവേശകരമായ തുടക്കം കുറിച്ചു. സീസണിലെ ആദ്യ മത്സരത്തിൽ ടോസ് ഭാഗ്യം തുണച്ചത് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനാണ്. ടോസ് വിജയിച്ച ആർസിബി ക്യാപ്റ്റൻ രജത് പാട്ടീദാർ സൺറൈസേഴ്സ് ഹൈദരാബാദിനെ ബാറ്റിങ്ങിനു വിട്ടു.
നിലവിലെ ചാമ്പ്യന്മാരായ ആർസിബി ഇത്തവണയും വിരാട് കോലിയുടെ ബാറ്റിങ് മികവിലാണ് പ്രധാനമായും വിശ്വസിക്കുന്നത്. കോലിക്കൊപ്പം ഫിൽ സോൾട്ട് കൂടി ചേരുന്നതോടെ ടീമിന് കരുത്തുറ്റ തുടക്കം ലഭിക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. അതേസമയം പരിക്കിനെത്തുടർന്ന് പേസർ ജോഷ് ഹെയ്സൽവുഡ് ഇന്നത്തെ മത്സരത്തിനില്ല. നുവാൻ തുഷാരയ്ക്കും ആദ്യ മത്സരങ്ങൾ നഷ്ടമാകും.
മറുഭാഗത്ത് പാറ്റ് കമ്മിൻസിന്റെ അഭാവത്തിൽ ഇഷാൻ കിഷനാണ് സൺറൈസേഴ്സ് ഹൈദരാബാദിനെ നയിക്കുന്നത്. ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, ഹെൻറിച് ക്ലാസൻ എന്നിവർ ഉൾപ്പെടുന്ന ഹൈദരാബാദിന്റെ ബാറ്റിങ് നിര ആർസിബിയെ സമ്മർദ്ദത്തിലാക്കാൻ ശേഷിയുള്ളവരാണ്. കഴിഞ്ഞ സീസണിലെ മോശം പ്രകടനം മറികടന്ന് മികച്ച തുടക്കം കുറിക്കുക എന്നതാണ് ഇഷാൻ കിഷന്റെയും സംഘത്തിന്റെയും ലക്ഷ്യം.
റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു പ്ലേയിങ് ഇലവൻ:
വിരാട് കോലി, ഫിൽ സോൾട്ട്, രജത് പാട്ടീദാർ (ക്യാപ്റ്റൻ), ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, റൊമാരിയോ ഷെഫേർഡ്, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, അഭിനന്ദൻ സിങ്, ജേക്കബ് ഡഫി, സുയാഷ് ശർമ.
സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേയിങ് ഇലവൻ:
അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ഹെൻറിച് ക്ലാസൻ, അനികേത് വർമ, നിതീഷ് കുമാർ റെഡ്ഡി, സലിൽ അറോറ, ഹർഷ് ദുബെ, ഹർഷൽ പട്ടേൽ, ജയ്ദേവ് ഉനദ്ഘട്ട്, ഇഷാൻ മലിംഗ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
IPL 2026: RCB won toss, Sunrisers Hyderabad field in opening match




