കോഴിക്കോട് : യുഡിഎഫിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് 4 മണിക്ക് കോഴിക്കോട് ബീച്ചിൽ നടക്കുന്ന വൻ പൊതുസമ്മേളനത്തിൽ അദ്ദേഹം സംസാരിക്കും. ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി യുഡിഎഫിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളും വോട്ടർമാർക്കുള്ള ‘ഗാരന്റി കാർഡും’ അദ്ദേഹം സമ്മേളനത്തിൽ വിശദീകരിക്കുമെന്നാണ് കരുതപ്പെടുന്നത്. പരിപാടിക്ക് ശേഷം പ്രത്യേകം സജ്ജീകരിച്ച ബസ്സിലായിരിക്കും അദ്ദേഹം കരിപ്പൂർ എയർപോർട്ടിലേക്ക് മടങ്ങുക.
അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ യുഡിഎഫ് നേതാക്കൾ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്ന് പാലക്കാട് ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 9 മണിക്ക് ഒറ്റപ്പാലം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടർന്ന് കോങ്ങാട് മണ്ഡലത്തിലെ കൺവെൻഷനിലും അദ്ദേഹം സംസാരിക്കും. വരും ദിവസങ്ങളിൽ കൂടുതൽ ദേശീയ നേതാക്കളെ എത്തിച്ച് പ്രചാരണ രംഗത്ത് മേൽക്കൈ നേടാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.
Rahul Gandhi in Kerala today for election campaign; Public meeting at Kozhikode beach
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



