തൃശൂർ: പത്മജ വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ഞായറാഴ്ച തൃശൂരിലെത്തും. പാലക്കാട്ടെ പരിപാടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും അദ്ദേഹം തൃശൂരിലേക്ക് വരുന്നത്. സ്ഥാനാർത്ഥിക്കൊപ്പം പ്രധാനമന്ത്രി റോഡ് ഷോയിൽ പങ്കെടുത്തേക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. സ്വരാജ് റൗണ്ടിൽ 900 മീറ്റർ സ്ഥലത്ത് റോഡ് ഷോ നടക്കുക. പത്മജ വേണുഗോപാലിന്റെ വരവോടെ രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമായ തൃശൂരിൽ പ്രധാനമന്ത്രി നേരിട്ടെത്തുന്നത് എൻഡിഎ ക്യാമ്പുകളിൽ വലിയ ഉണർവ് നൽകിയിട്ടുണ്ട്. പാലക്കാട് മണ്ഡലത്തിൽ മത്സരിക്കുന്ന ശോഭ സുരേന്ദ്രൻറെ പ്രചാരണത്തിലും മോദി പങ്കെടുത്തേക്കും. പരിപാടികളുമായി ബന്ധപ്പെട്ട സമയക്രമം ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല.
തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു തൊട്ടു മുൻപ് മോദി കേരളത്തിൽ എത്തിയിരുന്നു. അതിനു ശേഷം നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങിയ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും സന്ദർശിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Prime Minister Narendra Modi will participate in a road show in Thrissur on Sunday



