മോൺട്രിയൽ: മോൺട്രിയലിൽ രൺവീർ സിംഗ് ചിത്രം ‘ധുരന്ധർ: ദി റിവഞ്ച്’ പ്രദർശനത്തിനിടെ വലിയ തോതിലുള്ള അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. സിനിമ കാണാനെത്തിയ ഒരു വിഭാഗം ആളുകൾ തിയേറ്ററിലെ സ്ക്രീൻ അടിച്ചുതകർക്കുകയും ഇതേത്തുടർന്ന് പോലീസ് ഇടപെടുകയും ചെയ്തു. മോൺട്രിയലിലെ ആറ്റ്‌വാട്ടർ, ആംഗ്രിഗ്നൺ എന്നിവിടങ്ങളിലെ തിയേറ്ററുകളിലാണ് ഇത്തരം അനിഷ്ട സംഭവങ്ങൾ ഉണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്ക്രീനുകൾ നശിപ്പിച്ചതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.
സംഘർഷങ്ങൾക്കിടയിലും ചിത്രം ആഗോള ബോക്സ് ഓഫീസിൽ വലിയ മുന്നേറ്റമാണ് നടത്തുന്നത്. മാർച്ച് 19-ന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം തന്നെ 500 കോടി രൂപയിലധികം കളക്ഷൻ നേടിക്കഴിഞ്ഞു. ഇന്ത്യയിൽ നിന്ന് മാത്രം 300 കോടിക്ക് അടുത്ത് ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. ആദിത്യ ധർ സംവിധാനം ചെയ്ത ഈ സ്പൈ ത്രില്ലറിൽ അർജുൻ രാംപാൽ, ആർ. മാധവൻ, സഞ്ജയ് ദത്ത് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സിനിമയുടെ വമ്പൻ വിജയത്തിനിടയിലും വിദേശ രാജ്യങ്ങളിലുണ്ടായ ഈ അക്രമം സിനിമാ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Ranveer Singh’s Dhurandhar The Revenge screening turns chaotic in Canada; police intervene as viewers destroy screen



