കോഴിക്കോട്: മാസപ്പിറവി കണ്ടതോടെ കേരളത്തിൽ നാളെ (വെള്ളിയാഴ്ച) ചെറിയ പെരുന്നാൾ. പരപ്പനങ്ങാടിക്ക് സമീപം ചെട്ടിപ്പടിയിലാണ് ശവ്വാൽ മാസപ്പിറവി കണ്ടത്. ഇതോടെ മുപ്പത് ദിവസം നീണ്ടുനിന്ന വ്രതശുദ്ധിയുടെ നിറവിൽ വിശ്വാസികൾ നാളെ ഈദുൽ ഫിത്തർ ആഘോഷിക്കും.
ശവ്വാൽ മാസപ്പിറവി ദൃശ്യമായതിനാൽ നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ, കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി തുടങ്ങിയ ഖാദിമാർ അറിയിച്ചു.
ഗൾഫ് മേഖലയിൽ നേരത്തെ തന്നെ പെരുന്നാൾ പ്രഖ്യാപിച്ചിരുന്നു. ഇത്തവണ ഗൾഫ് രാജ്യങ്ങൾക്കൊപ്പം തന്നെ കേരളത്തിലും പെരുന്നാൾ ആഘോഷിക്കാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് വിശ്വാസികൾ. കോഴിക്കോട് കാപ്പാട് കടപ്പുറത്തും മാസപ്പിറവി ദൃശ്യമായതായി റിപ്പോർട്ടുകളുണ്ട്. ഇതോടെ പള്ളികളിൽ തക്ബീർ ധ്വനികൾ മുഴങ്ങിത്തുടങ്ങി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Shawwal Moon Sighted: Kerala to Celebrate Eid-ul-Fitr Tomorrow



