തണ്ടർ ബേയിൽ 25 സെ.മീ വരെ മഞ്ഞുവീഴ്ചയ്ക്ക് എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി
തണ്ടർ ബേ : ഒന്റാരിയോയിലെ തണ്ടർ ബേ പ്രദേശത്ത് ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകിയിരിക്കുന്നു. പ്രദേശത്ത് 15 മുതൽ 25 സെന്റിമീറ്റർ വരെ മഞ്ഞ് പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു.
മിന്നസോട്ടയിൽ നിന്ന് നീങ്ങുന്ന കാലാവസ്ഥാ വ്യവസ്ഥയാണ് ഈ ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് കാരണമാകുന്നത്. തണ്ടർ ബേ കൂടാതെ, കക്കബേക്ക ഫോൾസ്, മാരത്തൺ, ഷ്രൈബർ, നിപ്പിഗൺ തുടങ്ങിയ സമീപ പ്രദേശങ്ങളിലും മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. ഉയർന്ന പ്രദേശങ്ങളിൽ 25 സെന്റിമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകാൻ സാധ്യതയുണ്ട്.
കനത്ത മഞ്ഞുവീഴ്ച കാരണം ചില പ്രദേശങ്ങളിൽ ദൃശ്യത കുറയുമെന്ന് മുന്നറിപ്പ് നൽകി.ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. മേഖലയിലുടനീളം മഞ്ഞുവീഴ്ചയുടെ അളവ് ഗണ്യമായി വ്യത്യാസപ്പെടുമെന്നും കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു.ആശ്വാസകരമായ വാർത്ത എന്നത് ഈ ആഴ്ചയുടെ മധ്യത്തിൽ കാലാവസ്ഥ ചൂടാകാൻ സാധ്യതയുണ്ട് എന്നതാണ്. ചൊവ്വ മുതൽ വ്യാഴം വരെ താപനില 5 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു.വെള്ളിയാഴ്ച അല്ലെങ്കിൽ ശനിയാഴ്ച മഞ്ഞോ മഴയോ ഉണ്ടാകുവാനും സാധ്യതയുണ്ട്. എന്നാൽ, ഈ പ്രവചനത്തിന്റെ വിശദാംശങ്ങൾ ഇപ്പോഴും അനിശ്ചിതമാണ്.
തണ്ടർ ബേ നിവാസികളോട് സുരക്ഷിതമായി തുടരാനും കാലാവസ്ഥാ അപ്ഡേറ്റുകൾ നിരീക്ഷിക്കാനും അത്യാവശ്യ യാത്രകൾ മാത്രം നടത്താനും അധികാരികൾ നിർദ്ദേശിക്കുന്നു.






