കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്ന് സൂചന. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപനത്തിന് മുന്നോടിയായുള്ള എല്ലാ ഔദ്യോഗിക നടപടികളും പൂർത്തിയാക്കി കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ ക്രമസമാധാന നിലയും അർദ്ധ സൈനിക വിഭാഗങ്ങളുടെ വിന്യാസവും സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി കമ്മീഷൻ ഇതിനോടകം ചർച്ചകൾ നടത്തിയിട്ടുണ്ട്.
മെയ് അഞ്ചിന് മുൻപായി വോട്ടെണ്ണൽ നടപടികൾ പൂർത്തിയാക്കുന്ന രീതിയിലുള്ള തെരഞ്ഞെടുപ്പ് ഷെഡ്യൂളാകും കമ്മീഷൻ തയ്യാറാക്കുക. കേരളത്തിലെ വോട്ടെടുപ്പ് തീയതി നിശ്ചയിക്കുമ്പോൾ ഏപ്രിൽ മാസത്തിലെ വിഷു ഉൾപ്പെടെയുള്ള പ്രാദേശിക ആഘോഷങ്ങളും ഉത്സവങ്ങളും കമ്മീഷൻ പരിഗണിക്കും. തീയതി പ്രഖ്യാപിക്കുന്നതോടെ സംസ്ഥാനങ്ങളിൽ പെരുമാറ്റച്ചട്ടം നിലവിൽ വരും.
തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. അർദ്ധ സൈനിക സേനയെ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങൾ കമ്മീഷൻ കേന്ദ്രവുമായി പങ്കുവെച്ചിട്ടുണ്ട്. കേരളത്തിനൊപ്പം തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് തീയതികളാണ് ഒരേസമയം പ്രഖ്യാപിക്കുക.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Assembly elections to be announced soon in five states including Kerala; preparations complete



