മലപ്പുറം: മുതിർന്ന സിപിഎം നേതാവും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായ ഇ.എൻ. മോഹൻദാസ് (74) അന്തരിച്ചു. പക്ഷാഘാതത്തെത്തുടർന്ന് പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സിപിഎം മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയായും ദേശാഭിമാനി മലപ്പുറം യൂണിറ്റ് മാനേജരായും അദ്ദേഹം ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഭൗതികശരീരം പഠനാവശ്യങ്ങൾക്കായി മഞ്ചേരി മെഡിക്കൽ കോളേജിന് വിട്ടുനൽകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
ADVERTISEMENT
Senior CPM leader E.N. Mohandas passes away: Body to be handed over to Medical College



